കാമുകി ഹെയർസ്റ്റൈല്‍ മാറ്റിയതിനെ തുടർന്ന് കാമുകൻ കുത്തിക്കൊന്നു. അമേരിക്കയിലെ പെൻസില്‍വാനിയ സ്വദേശിയായ ബെഞ്ചമിൻ ഗാർസിയ ഗുവല്‍(49) ആണ് തന്റെ കാമുകിയെ കൊന്നത്.
കാർമെൻ മാർട്ടിനസ് സില്‍വയാണ് (50) കൊല്ലപ്പെട്ടത്. കാർമെനിന്റെ പുതിയ ഹെയർസ്റ്റൈല്‍ കണ്ട് പ്രകോപിതനായാണ് ബെഞ്ചമിൻ ക്രൂരകൃത്യംചെയ്യുകയായിരുന്നു
ഇരുവരും ഒരുമിച്ചായിരുന്നു താമസം. കാർമെനിന്റെ പുതിയ ഹെയർസ്റ്റൈലിനെചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാർമെനെ, അവിടെയെത്തിയാണ് ബെഞ്ചമിൻ കൊലപ്പെടുത്തിയത്. അതേസമയം കാർമെനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. കാമുകിയുടെ മൃതദേഹത്തിനരുകില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.