Thursday, November 14, 2024
spot_imgspot_img
HomeCrime Newsഒരു വര്‍ഷത്തിനിടെ 300 സ്ത്രീകളുമായി യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു : ബാങ്കുദ്യോഗസ്ഥന്റെ കാമുകിമാരില്‍ ലൈംഗികത്തൊഴിലാളികള്‍ വരെ; ഒടുവില്‍...

ഒരു വര്‍ഷത്തിനിടെ 300 സ്ത്രീകളുമായി യുവാവ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു : ബാങ്കുദ്യോഗസ്ഥന്റെ കാമുകിമാരില്‍ ലൈംഗികത്തൊഴിലാളികള്‍ വരെ; ഒടുവില്‍ പണികൊടുത്തത് കാമുകി

പലപ്പോഴും സ്നേഹ ബന്ധങ്ങൾക്കിടയിലെ ചതിയുടെയും വഞ്ചനകളുടെയും കഥകൾ നാം കേൾക്കാറുണ്ട്. ഇപ്പോഴിതാ 300 സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച കാമുകൻറെ വിശ്വാസവഞ്ചനയുടെ ചരിത്രം വിവരിക്കുന്ന 58 പേജുള്ള പവർപോയിൻ്റ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത് പകരംവീട്ടിയിരിക്കുകയാണ് യുവതി.lover has 300 girlfriends

സെപ്റ്റംബർ 19 -ന് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ 300 ദശലക്ഷം വ്യൂസ് നേടിയ ഈ സംഭവം അതിവേഗം ട്രെൻഡിംഗ് പോസ്റ്റായി മാറുകയായിരുന്നു. സംഗതി സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാവിന്റെ ജോലിയും നഷ്ടപ്പെട്ടു.

ചൈന മർച്ചൻ്റ്സ് ബാങ്കിൻ്റെ ഷെൻഷെൻ ആസ്ഥാനത്ത് മാനേജ്‌മെൻ്റ് ട്രെയിനിയായ ഷി എന്ന യുവാവിനെതിരെയാണ് ആരോപണം ഉയർന്നത്. ഇയാൾ ഒരു വർഷത്തിനിടെ ലൈംഗികത്തൊഴിലാളികൾ ഉൾപ്പടെ മുന്നൂറോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായാണ് യുവതി ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷിയുമായി ഡേറ്റിംഗ് ആരംഭിച്ച പേരു വെളിപ്പെടുത്താത്ത യുവതിയാണ് ഫയൽ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്.

തുടക്കത്തിൽ ഇയാൾ ഒരു മാന്യനായ ഒരു വ്യക്തിയായാണ് തോന്നിയത് എന്നാൽ പിന്നീട് താനുമായി ബന്ധത്തിൽ ആയിരിക്കുമ്പോൾ തന്നെ മറ്റ് നിരവധി സ്ത്രീകളുമായി ചാറ്റ് ആപ്പുകൾ വഴി പങ്കുവെച്ച ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ കണ്ടെത്തിയതോടെയാണ് ഇയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലായതെന്നും യുവതി പോസ്റ്റിൽ പറയുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments