എടക്കര ∙ ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയിൽനിന്നു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ. നിലമ്ബൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.Loud noise from underground in Malappuram Pothukal and Anakal areas
ഒരു കിലോമീറ്റർ ചുറ്റളവില്‍ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ചില വീടുകളുടെ മുറ്റം വിണ്ടുകീറി. ശബ്ദം കേട്ട് ഭയന്ന ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. ആനക്കല്ല് നഗറിലെ ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഭൂമികുലുക്കമല്ലെന്നാണ് അധികൃതർ പറയുന്നത്.
ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.