പാരീസ് : അര്‍ജന്റീനാ ഫുട്ബാള്‍ താരം ലയണല്‍ മെസി തൻ്റെ കരിയറിലെ എട്ടാം ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി. ഇന്നലെ പാരീസില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നോർവേ താരം ഏർലിഗ് ഹാളണ്ടിനെ പിന്നിലാക്കിയാണ് മെസ്സിയുടെ വിജയം.
ഖത്തര്‍ ലോകകപ്പിലും അമേരിക്കൻ മേജര്‍ സോക്കര്‍ ലീഗിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് മെസിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ബാലൺ ഡി ഓർ സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയാണ് മെസ്സി. കഴിഞ്ഞ വർഷം നടന്ന ലോക കപ്പ് കിരീടം ആണ് ഈ പുരസ്കാരത്തിനു വഴിയോരുക്കിയത്.
ഇതിനു മുമ്പ് 2009, 2010, 2011, 2012, 2015, 2019,2021 എന്നീ വർഷങ്ങളിൽ മെസ്സി ബാലൺ ഡി ഓർ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. എര്‍ലിംഗ് ഹാലാൻഡ് ,കെവിൻ ന്നാഡി ബ്രുയാൻ എന്നിവരെ മറികടന്നാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 13 ബാള്‍ ഓണ്‍ ഡി ഓര്‍ പുരസ്കാരങ്ങള്‍ പങ്കിട്ടത് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചേര്‍ന്നാണ്. എട്ടു തവണ മെസിയും അഞ്ചുതവണ ക്രിസ്റ്റ്യാനോയും പുരസ്കാരമേറ്റുവാങ്ങി. 2018ല്‍ ലൂക്കാ മൊഡ്രിച്ചും കഴിഞ്ഞ വര്‍ഷം കരിം ബെൻസേമയുമാണ് ഈ പതിവ് തെറ്റിച്ചത്.