Saturday, May 17, 2025
spot_imgspot_img
HomeCinema23ാം വയസിൽ ഞാൻ ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയി മഷ്‌റൂം പരീക്ഷിച്ചു, ശേഷം കാട്ടിലിരുന്ന് ധ്യാനിച്ചു: ലെന...

23ാം വയസിൽ ഞാൻ ഭര്‍ത്താവിനൊപ്പം കൊടൈക്കനാലില്‍ പോയി മഷ്‌റൂം പരീക്ഷിച്ചു, ശേഷം കാട്ടിലിരുന്ന് ധ്യാനിച്ചു: ലെന പറയുന്നു

മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തി ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ലെന.  വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് തന്നെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറിയത്.

ക്യാരക്ടര്‍ റോളുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമായ ലെന മുതിര്‍ന്ന നടന്മാരുടെ അമ്മ വേഷം ചെയ്യാനോ നെഗറ്റീവ് റോളുകള്‍ ചെയ്യാനോ മടിക്കാറില്ല.

ഇപ്പോഴിതാ തന്റെ 23ാം വയസില്‍ മഷ്‌റൂം പരീക്ഷിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൊടൈക്കനാലില്‍ പോയാണ് മഷ്‌റൂം പരീക്ഷിച്ചത്. അതിനു ശേഷം കൊടൈക്കനാലിലെ കാട്ടില്‍ ഇരുന്ന് ധ്യാനിച്ചെന്നും ലെന പറഞ്ഞു.

20കളില്‍ ഞാന്‍ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലില്‍ പോയി മഷ്‌റൂം കഴിക്കാന്‍ തീരുമാനിച്ചു. ഞാന്‍ മഷ്‌റൂം കഴിച്ചു, എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്.

ഇന്നത്തെ കാലത്ത് ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല, ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്.

ഇത് പ്ലാന്റ് മെഡിസിന്‍ ആണ്. പ്ലാന്റ് മെഡിസിനുകളെ കൃത്യമായി ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ നേരമ്പോക്കായിയിട്ടല്ല. അറിവില്ലായ്മയുടെ പേരില്‍ നിരവധി പേരാണ് സൈക്കഡലിക്‌സിനെക്കുറിച്ച് മോശം പറയുന്നതെന്നും ലെന പറയുന്നു

മഷ്‌റൂം പരീക്ഷിക്കുന്ന സമയത്ത് താനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയിരുന്നു എന്നാണ് ലെന പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുന്‍പ് അതെല്ലാം വളരെ വിരളമായിരുന്നു.

മഷ്‌റൂം കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്. മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസി ആയതിനാലാണ്.- ലെന പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments