പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.

ജനങ്ങളുടെ മികച്ച പിന്തുണയോടെയാണ് ലക്ഷ്മി അവതരിപ്പിക്കുന്ന എപ്പിസോഡുകളെ പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ആനയോടൊപ്പമുള്ള താരത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ആനയെ കാണാൻ പോകുന്നതും ആനപ്പുറത്ത് കയറുന്നതും എല്ലാം ഉൾക്കൊള്ളിച്ചുള്ള ഒരു വീഡിയോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ആനയെ പേടിയായ താരം ആനയുടെ അടുത്ത് പോകുമ്പോൾ വിറക്കുന്നതും പേടി മാറ്റാൻ ശ്രമിക്കുന്നതും എല്ലാം വിഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വീഡിയോ വളരെ പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.