Saturday, May 17, 2025
spot_imgspot_img
HomeNewsഎല്‍ ഡി എഫ് സ്വതന്ത സ്ഥാനാര്‍ത്ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു : മരണം തീവ്രപരിചരണ വിഭാഗത്തില്‍...

എല്‍ ഡി എഫ് സ്വതന്ത സ്ഥാനാര്‍ത്ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു : മരണം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു.ldf candidate shelna passed away

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.

ദീര്‍ഘനാളുകളായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അലുവ സിറ്റിംഗ് എം എല്‍ എ അനവര്‍ സാദത്തിനോടായിരുന്നു ഷെല്‍ന മത്സരിച്ചത്. 54,817 വോട്ടുകള്‍ നേടി. അൻവര്‍ സാദത്ത് 73,703 വോട്ടായിരുന്നു നേടിയത്. ഷെല്‍ന നിഷാദ് ആര്‍ക്കിടെക്ടാക്കിയിരുന്നു. ഭര്‍ത്താവ് നിഷാദ് അലി. ദീര്‍ഘകാലം ആലുവ എം എല്‍ എയായിരുന്ന കെ മുഹമ്മദാലിയുടെ മരുമകളാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments