വിശാഖപട്ടണം: ആന്ധ്ര പ്രദേശില്‍ നിയവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളും പിടിയിൽ.law student raped vishakapatnam
കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്ന് സുഹൃത്തുക്കളുമാണ് ചൊവ്വാഴ്ച പൊലീസിന്‍റെ പിടിയിലായത്.
കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷത്തിലേറെയായി വംശിയും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഓഗസ്റ്റിൽ വംശി യുവതിയെ വിശാഖപട്ടണത്തെ കൃഷ്ണനഗറിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു. തുടർന്ന് ഇവിടെവെച്ച് വംശി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇതിനിടെ വംശി കാമുകിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് വംശിയുടെ മൂന്ന് സുഹൃത്തുക്കൾ യുവതിയെ ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാൽ പീഡന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭിഷണിപ്പെടുത്തി.
മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്. തുടർന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് നടപടി.