ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാന്ഡിങ്ങിന് ശ്രമിച്ച വിമാനം വന്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഇടത്തോട്ട് ചെരിയുകയും ലാന്‍ഡിങ് സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് പറയന്നുയരുകയുമായിരുന്നു.
![](https://digitalmalayali.com/wp-content/uploads/2024/12/WhatsApp-Image-2024-11-22-at-16.59.22_706d0224-724x1024.jpg)
ഈ സമയം ക്രോസ് വിൻഡ് (എതിർ ദിശയിൽ കാറ്റ് വീശുന്ന അവസ്ഥ) സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതോടെ നിലം തൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടന്നതും ലാന്‍ഡിങ് ദുഷ്‌കരമാക്കി. ഈ സംഭവത്തിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. കാലാവസ്ഥ അനുകൂലമായതിനെത്തുടര്‍ന്ന് വിമാനത്താവളം ഞായറാഴ്ച രാവിലെയോടെ തുറന്നു.
Abolsutely insane videos emerging of planes trying to land at the Chennai airport before it was closed off… Why were landings even attempted in such adverse weather? pic.twitter.com/JtoWEp6Tjd
— Akshita Nandagopal (@Akshita_N) December 1, 2024
സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട പുതുച്ചേരിയിലും സമീപ ജില്ലയായ തമിഴ്നാട്ടിലെ വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും ആണ്. രണ്ടിടത്തും നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വെള്ളം കയറി .പുതുച്ചേരിയിൽ 24 മണിക്കൂറിനിടെ 48.37 സെന്ർറിമീറ്റർ മഴയും വിഴുപ്പുറത്തെ മൈലത്ത് 50 സെന്‍റിമീറ്റര്‍ മഴയും ആണ് 24 മണിക്കൂറിൽ ലഭിച്ചത്. പുതുച്ചേരിയില്‍ റെക്കോഡ് മഴയാണ് പെയ്തത്. 1978ലെ 31.9 സെന്റിമീറ്റർ മഴക്കണക്കാണ് മറികടന്നത്. മഴ കനത്തതോടെ പുതുച്ചേരിയിലെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.