പാലക്കാട്: വീടിനകത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി .പെരിങ്ങോട്ടുകുറിശ്ശിയിലെ അമൃതയാണ് (28) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ഒപ്പം താമസിക്കുന്ന അനീഷിനെ കുറിച്ച് വിവരമില്ലെന്ന് നാട്ടുകാർ അറിയിച്ചു.
ഭർത്താവുമായി പിരിഞ്ഞ ശേഷം അയൽവാസിയായ അനീഷിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ലോറി ഡ്രൈവറായ അനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ വന്നിരുന്നു. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു.
അമൃതയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.