തൃശൂർ: പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്.യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുമ്ബലാക്കല്‍ സലീമും മാതാവ് ആബിദയുമാണ് പരാതി നല്‍കിയത്. സബീനയുടെ ഭർത്താവ് ആബിദ് മലേഷ്യയിലാണ്. ഇക്കഴിഞ്ഞ 25ന് രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തിട്ടുള്ളത്. മരിക്കുന്നതിനു തൊട്ടുമുൻപു സബീന തന്റെ മാതാവിനെ വിളിച്ച് ഭർത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.
കഴുത്തിൽ കുരുക്കു മുറുക്കിയ ശേഷം സെൽഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ കൊഴിക്കരയിൽ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്ത് എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കൾ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പൊലീസ് മരിച്ച യുവതിയുടെ ഭർത്താവിനെതിരെ കേസെടുത്തിട്ടുള്ളത്. യുവതി മരിച്ച അന്ന് തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
വിവാഹസമയത്ത് 40 പവന്‍ ആഭരണങ്ങള്‍ സബീനയ്ക്ക് വീട്ടുകാര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടുതവണയായി ആറ് പവനും നല്‍കി. കാര്‍ വാങ്ങാന്‍ 10 ലക്ഷം ആവശ്യപ്പെട്ടായിരുന്നു ഒടുവില്‍ പീഡനം.
ആബിദ് ഭാര്യയ്ക്കും ഭാര്യവീട്ടുകാര്‍ക്കും അയച്ച ശബ്ദസന്ദേശങ്ങള്‍ സബീനയുടെ ഫോണിലുണ്ട്. ഈ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭര്‍തൃവീട്ടിലുണ്ടായ അനുഭവങ്ങള്‍ എഴുതിയ ഡയറി അലമാരയില്‍ സൂക്ഷിച്ചിട്ടുള്ളതായി സബീന വീട്ടുകാരോട് പറഞ്ഞിരുന്നു.
വിവാഹശേഷം മാസങ്ങള്‍ കഴിഞ്ഞതോടെ കലഹങ്ങള്‍ തുടങ്ങിയെന്നും ഏറെ സഹിച്ചാണ് മകള്‍ ഭര്‍തൃവീട്ടില്‍ കഴിഞ്ഞിരുന്നതെന്നും സബീനയുടെ മാതാപിതാക്കള്‍ പറയുന്നു. പള്ളിക്കമ്മിറ്റിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നതായും പറയുന്നു.