കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.Kuruva Gang Member Makes Daring Escape from Police Custody
എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് തമിഴ്നാട് സ്വദേശിയായ സന്തോഷിനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടി പോവുകയായിരുന്നു.
കുണ്ടന്നൂർ മേൽപാലത്തിനു താഴെ സ്ലിപ് റോഡിൽ ഇന്നലെ വൈകിട്ട് 6.15ന് ആയിരുന്നു സംഭവം. ഏതാനും ദിവസമായി ആലപ്പുഴയിൽ നടക്കുന്ന കുറുവ മോഡൽ മോഷണങ്ങളിലെ പ്രതി കുണ്ടന്നൂർ പാലത്തിനു താഴെ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണു മണ്ണഞ്ചേരിയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിലെത്തിയത്. പാലത്തിനു താഴെ കായലിനോടു ചേർന്നുള്ള ഭാഗത്തു തമ്പടിച്ചിരുന്ന തമിഴ്നാട് സ്വദേശികളുടെ സംഘത്തെ പരിശോധിക്കുന്നതിനിടെയാണു സന്തോഷിനെ കണ്ടെത്തിയത്. താൽക്കാലിക ടെന്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടുകൂടി കിടന്ന ശേഷം ടാർപോളിൻ കൊണ്ടു മൂടി ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ടെന്റിൽ ആയുധങ്ങളും സൂക്ഷിച്ചിരുന്നു.
പോലിസ് വിലങ്ങണിയിച്ചിട്ടും പ്രതി വ്‌സ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൊലീസിനെ വെട്ടിച്ചു കടന്നു കളയുക ആയിരുന്നു. അതേസമയം സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ചതാവട്ടെ ടെന്റുകളിലുണ്ടായിരുന്ന സ്ത്രീകളും. ഇവര്‍ അക്രമാസക്തരായി പോലിസ് ജീപ്പ് വളഞ്ഞതോടെയാണ് സന്തോഷ് ജീപ്പില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസും അഗ്‌നിരക്ഷാസേനയും കായലും കരയും അരിച്ചുപെറുക്കി നടത്തിയ കുണ്ടന്നൂർ നഗരത്തിൽ നാലര മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ആണ് പ്രതിയെ അതിസാഹസികമായി പോലീസ് പിടികൂടിയത്.
ഈ പ്രദേശങ്ങളിലെ ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. അതേസമയം, സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.