ഒരുതുള്ളി ചോര പോലും ചീന്താതെയാണ് ഇൻഡൃൻ ഭരണഘടന നിലവിൽ വന്നതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി കെടി തോമസ് അഭിപ്രായപ്പെട്ടു. കോട്ടയം കാണക്കാരി സിഎസ്ഐ കോളേജ് ഓഫ് ലീഗൽ സ്റ്റഡിസിൽ ബിഷപ്പ്
എം സി മാണി ഫൗണ്ടേഷനുമായി ചേർന്ന് നടത്തിയ ഇൻഡൃൻ ഭരണഘടനയുടെ 75 വർഷത്തോടനുബന്ധിച്ച് നടന്ന കോൺക്ലേവ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാൻസും സോവിയറ്റ് യൂണിയനും ഭരണ ഘടന യാഥാർതൃമാക്കാൻ വേണ്ടി അനേകമായിരങ്ങളാണ് കൊല്ലപ്പെട്ടത്. 565 പ്രബലമായ നാട്ടുരാജാക്കന്മാരെയാണ് സിംഹാസനങ്ങളിൽ നിന്ന് ഇറക്കി ഇൻഡൃ മഹാരാജൃം സുസ്ഥിരമായി കെട്ടിപെടുത്തത്. 75 വർഷങ്ങൾ പിന്നിട്ട ഇൻഡൃൻ ഭരണഘടന ലോകത്തിലെ ഏറ്റവും ശക്തമായ ഭരണ ഘടന തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ കേശവഭാരതി കേസിൽ 13 ജഡ്ജിമാരിൽ 7 പേരും ഭരണ ഘടന ഭേദഗതി ചെയ്യുന്നതിനെതിരെ നിലകൊണ്ടതുകൊണ്ടതുകൊണ്ടാണ് ജനാധിപതൃം രാജൃത്ത് ശാശ്വതമായി നിലകൊണ്ടത്. ആ കേസിൽ ജഡ്ജിമാർ വൃതൃസ്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ രാജൃത്ത് പട്ടാള ഭരണം പോലും നിലവിൽ വരുമായിരുന്ന സാഹചരൃമാണ് ഉണ്ടാകുമായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന ക്രിമിനൽ കേസുകളും തെരഞ്ഞെടുപ്പ് കേസുകളും അന്തിമമായി നീളുന്നത് നീതിവൃവസ്ഥക്ക് ദോഷകരമാണെന്ന് മുഖൃ പ്രഭാഷണം നടത്തിയ ഹൈക്കോടതി റിട്ട. ജസ്റ്റീസ് സിഎൻ രാമചന്ദ്രൻ നായർ ചൂണ്ടികാട്ടി. ‘നമ്പൂതിരിയുടെ വെറ്റിലമുറുക്കു’പോലെ പഴയ കേസുകളുമായി ജഡ്ജിമാർ കാലം കഴിക്കുന്നത് അവസാനിപ്പിക്കണം.പുതിയ കേസുകൾ കാലാനുസൃതമായി വിധിപറയണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
മുനമ്പം പ്രശ്നത്തിൻ വർഷങ്ങളായി സ്ഥിരതാമസമാക്കിയവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുമെന്നും ജുഡീഷൃൽ കമ്മീഷൻ ചെയർമാനായ ജസ്റ്റീസ് രാമചന്ദ്രൻ നായർ പറഞ്ഞു. ബിഷപ്പ് മാണി ഫൗണ്ടേഷൻ ചെയർമാൻ എംഎം ഫിലിപ്പ് അധൃക്ഷത വഹിച്ച സമ്മേളനത്തിൽ സിഎസ്ഐ ലീഗൽ സ്റ്റഡീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, ബിഷപ്പ് ഡോ. സാബു കെ ചെറിയാൻ, കോളേജ് ബർസാർ കോശി എബ്രഹാം എന്നിവർ പ്രസംഗിച്ചു.