കവന്‍ട്രി: അഭിമാനമായി സാം ജോണ്‍സ് തിരുവാതിലില്‍.ഇപ്പോഴിതാ വയനാടിന് വേണ്ടി സ്‌കൈ ഡൈവിംഗ് നടത്തി 2530 പൗണ്ട് സ്വരൂപിച്ചിരിക്കുകയാണ് സാം ജോണ്‍സ് തിരുവാതിലില്‍ .കഴിഞ്ഞ മാസം 28 പേര്‍ സ്‌കൈ ഡൈവിംഗ് നടത്തിയപ്പോള്‍ കൈക്ക് ഒടിവ് പറ്റിയതിനാൽ അന്ന് ജമ്പിംഗ് നടക്കാതെ പോയി.പിന്നീട് ഇന്നലെയാണ് സ്‌കൈ ഡൈവിംഗ് നടത്താൻ ആ കൗമാര പ്രായക്കാരാണ് സാധിക്കുന്നത്.
നിശ്ചയിച്ച ടൈം ഷെഡ്യൂളില്‍ തന്നെ സാം ജോണ്‍സ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കിയപ്പോൾ വയനാട്ടിലേക്ക് എത്തുന്നത് രണ്ടര ലക്ഷത്തിലേറെ രൂപയാണ്.
കൂടാതെ വീട്ടില്‍ നട്ടുവളര്‍ത്തിയ പച്ചക്കറി തൈകളും മറ്റും ആവശ്യക്കാര്‍ക്ക് വില്പന നടത്തി മുമ്പ് വയനാട് അപ്പീലിലേക്ക് സാം ജൂനിയര്‍ പണം നൽകിയിരുന്നു.