തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി . നാളെ 15 വർഷം പൂർത്തിയാകുന്ന ബസുകളുടെ സര്‍വീസ് കാലാവധിയാണ് സർക്കാർ നീട്ടിയത്. പുതിയ നിര്‍ണായക തീരുമാനത്തിലൂടെ 15വര്‍ഷം തികയുന്ന ബസുകള്‍ക്ക് ഇനി നിരത്തില്‍ സര്‍വീസ് തുടരാനാകും.
എന്നാൽ കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം തിരിച്ചടിയാകുമോയെന്ന പ്രശ്നവും നിലനില്‍ക്കുന്നുണ്ട്. 1117 ബസുകളുടെ കാലാവധിയാണ് രണ്ടു വർഷത്തേക്ക് നീട്ടിയത്. കാലാവധി പൂര്‍ത്തിയാകുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ പിൻവലിച്ചാലുണ്ടാകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടു പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കി.