തൃശൂർ : കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ കെ പി റെജിയും സുരേഷ് എടപ്പാളും നേടിയത് വൻ അട്ടിമറി വിജയം. മംഗളം,ന്യൂസ് 18 – ദേശാഭിമാനി കോർപ്പറേറ്റ് സഖ്യത്തെ പരാജയപ്പെടുത്തിയാണ്
പ്രസിഡൻ്റായി കെ പി റെജിയും ( മാധ്യമം) ജനറൽ സെക്രട്ടറിയായി
സുരേഷ് എടപ്പാളും ( ജനയുഗം) അപ്രതീക്ഷിത വിജയം നേടിയത്.
മലയാള മനോരമയിലെ സാനു ജോർജ് തോമസും(പ്രസിഡണ്ട്)
ന്യൂസ് 18 ലെ കിരൺ ബാബു (സെക്രട്ടറി)മായിരുന്നു എതിർ സ്ഥാനാർത്ഥികൾ . ഇതിൽ കിരൺ ബാബു നിലവിലുള്ള ജനറൽ സെക്രട്ടറിയാണ്. ദേശാഭിമാനി ഈ പാനലിനെയാണ് ഔദ്യോഗികമായി പിന്തുണച്ചത്.
എന്നാൽ മലയാള മനോരമയുടെ വലിയൊരു വിഭാഗം മാധൃമപ്രവർത്തകർക്ക് ദേശാഭിമാനി പാനലിൽ മത്സരിച്ചതിനോട് തുടക്കം മുതലേ വിയോജിപ്പുണ്ടായിരുന്നു. തിരുവനന്തപുരത്തെയും കോട്ടയത്തെയും ചില കരുനീക്കങ്ങളുടെ ഭാഗമായാണ് സാനു ദേശാഭിമാനി പാനലിൽ വന്നത്.
മലയാള മനോരമ മാനേജ്മെൻറിനും ഈ സഖ്യത്തോടെ മനസാ യോജിപ്പുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. വോട്ടടുപ്പിന്റെ തലേന്ന് സാനു ജോർജ് തോമസിനെ മലയാള മനോരമ സെൽ തള്ളിക്കളഞ്ഞിരുന്നു.സാനു സ്വന്തം നിലയ്ക്കുള്ള സ്ഥാനാർത്ഥിയാണെന്ന്
മലയാള മനോരമയുടെ whatsapp ഗ്രൂപ്പിൽ പ്രചരിച്ചിരുന്നു.
കോട്ടയം പ്രസ്ക്ലബ് പ്രസിഡണ്ടായിരുന്ന സാനുവിനെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് മനോരമയുടെ മുഖം ആക്കുന്നതിനോട് പൊതുവേ താല്പര്യമില്ലായിരുന്നു. കോട്ടയത്തെ ചില കളങ്കിത മാധൃമപ്രവർത്തകർ സാനുവിൽ അമിതമായ സ്വാധീനം നടത്തിയത് മാധൃമപ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു.
പ്രസ്ക്ലബ് കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടുകൾ, കെട്ടിടം നിർമ്മാണം പൂർത്തിയാക്കി രണ്ട് വർഷത്തിനുള്ളിൽ ചോർന്നൊലിച്ച സംഭവങ്ങളിൽ ഫലപ്രദമായ നടപടികളെടുക്കാൻ സാനുവിന് കഴിയാത്തത് നിരാശപ്പെടുത്തി.തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ആയിരിക്കെ
സാനുവിനെ കോഴിക്കോട്ടെക്ക് സ്ഥലംമാറ്റി. അതിനിടയിലാണ് പുതിയ സഖ്യനീക്കം ഉണ്ടായത്.

കോട്ടയമടക്കം മനോരമയിലുള്ള സിപിഎം സ്ലീപ്പിംഗ് സെല്ലുകളാണ് സാനുവിനെ ദേശാഭിമാനി പാനലിൽ മത്സരിപ്പിച്ചത്. അതിൽ അവർക്ക് ചില ഗൂഡലക്ഷൃങ്ങളുണ്ടായിരുന്നു. അതാണിപ്പോൾ പൊളിഞ്ഞ് പാളീസായത്.
കോട്ടയത്ത് മനോരമയിലെ സഖാവായ ലേഖകൻ ആണ് ഈ സഖ്യത്തിന്റെ അണിയറ ശില്പികളിൽ ഒരാൾ.
കോട്ടയത്ത് നടന്ന തെരഞ്ഞെടുപ്പിൽ മനോരമയിലെ ഔദ്യോഗിക പക്ഷം ഈ പക്ഷത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനാർത്ഥികളെ തോൽപ്പിച്ചിരുന്നു.
എങ്കിലും ദേശാഭിമാനി സഖൃം മനോരമയിലെ വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി.കോൺഗ്രസുകാരായി അറിയപ്പെടുന്ന ദേശാഭിമാനി പത്ര ഭക്തരായ പത്രക്കാരാണ് ഇതിന് പിന്നിൽ അണിനിരന്നത് . എന്നിട്ടും ജില്ലയിൽ മനോരമ പാനലിലെ പ്രസിഡണ്ടും സെക്രട്ടറിയുമാണ് വിജയിച്ചത്.അതുപോലെയാണ് സംസ്ഥാനത്തും റെജിയും എടപ്പാളും വിജയം നേടിയത്.
ജനറൽ സെക്രട്ടറിയായിരിക്കെ, തൊഴിൽ നഷ്ടപ്പെട്ട മാധ്യമപ്രവർത്തകരുടെ കൂട്ടത്തോടെ അംഗത്വം ആക്കിയത് കിരൺ ബാബുവിന് തിരിച്ചടിയായി.
തിരുവനന്തപുരത്തെ പാർശ്വവർത്തികളുടെ അംഗത്വം നിലനിർത്തുകയും
കോട്ടയം അടക്കമുള്ള ജില്ലകളിൽ കൂട്ടത്തോടെ വെട്ടിനിരത്തുകയും ആയിരുന്നു. ഇതിനുള്ള വലിയ പ്രതിഷേധവും ദേശാഭിമാനി പാനലിനു വിനയായി. കോട്ടയത്ത് സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തയാളാണ്
കോട്ടയത്തെ വെട്ടിനിരത്തലിന്റെ മുഖൃ സൂത്രധാരൻ.
ജില്ലയിൽ തങ്ങളുടെ പാനലിന് വിജയിക്കാൻ ഭൂരിപക്ഷമുണ്ടാക്കാനാണ് 17 അംഗങ്ങളെ വെട്ടിതട്ടിയത്.എന്നിട്ടും സംസ്ഥാന കമ്മറ്റിയിലേക്ക് മത്സരിച്ച ഈ ട്രേഡ് യൂനിയൻ നേതാവ് പരാജയപ്പെട്ടത് താൻ വർഷങ്ങളായി ചുമന്നുകൊണ്ട് നടന്ന ദേശാഭിമാനി സഖൃക്കാരും സ്വന്തം പത്രത്തിലെ മാധൃമപ്രവർത്തകരും തന്നെ കാലുവാരിയതാണെന്ന സതൃം ഇനിയെങ്കിലും തിരിച്ചറിയുമോ?.
രണ്ടുതവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ട
സുരേഷ് എടപ്പാളിന് ഈ വിജയം ആശ്വാസമായി. 30 വോട്ടുകൾക്കാണ് സുരേഷ് വിജയിച്ചത്. കെ പി റെജി നൂറിലധികം വോട്ടുകൾക്കും. കഴിഞ്ഞതവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കിരൺ ബാബുവിനോട് പരാജയപ്പെട്ട
റെജിയുടെ വിജയം മധുര പ്രതികാരമായി.
എന്നാൽ മാധ്യമത്തിലെ ഒരു ചെറിയ വിഭാഗം റെജിയെ പിന്തുണച്ചില്ല.കോട്ടയത്തെ
മനോരമ വിമതന്മാരുടെ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു ഇവർ.
കോട്ടയത്ത് ജില്ലാ കമ്മിറ്റി ഇലക്ഷനിൽ മാതൃഭൂമി വിജയിച്ച പാനലിന്റെ ഭാഗമായി നിന്ന് വൈസ് പ്രസിഡണ്ട് പദം നേടിയെടുത്തിരുന്നു. പിന്നീട്
വിജയിച്ച പാനലിനെ ഭൂരിപക്ഷവും കാലുവാരി എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലുള്ള ആക്ഷേപം.