കോഴിക്കോട്: കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. അസാധാരണ ശബ്ദം കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് ഇത്തരത്തിൽ വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്.kozhikode koodaranji also vibrates
വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.