Saturday, April 26, 2025
spot_imgspot_img
HomeNewsKerala Newsകോട്ടയം കോടിമതയിൽ നാലുവരിപാതയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ ഒരാൾ...

കോട്ടയം കോടിമതയിൽ നാലുവരിപാതയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ..

കോട്ടയം ; കോടിമതയിൽ നാലുവരിപാതയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.. പൊൻകുന്നം സ്വദേശി സുലു ആണ് അറസ്റ്റിലായത്.. പൊതുമുതൽ നശിപ്പിക്കൽ അടക്കം ഉള്ള ജാമ്യം ഇല്ലാത്ത വകുപ്പുകയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്..women attacked ksrtc bus in kottayam

ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം, പൊൻകുന്നം സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ കെഎസ്ആർടിസി ബസ് ഉരസിയിരുന്നു.. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാറിന്റെ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവർ അടിച്ചു തകർത്തു.. ഉടൻതന്നെ ഇരുവരും കാറിൽ കയറി അതിവേഗം ഓടിച്ചു പോയി, തുടർന്ന് ചിങ്ങവനം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് യുവതി പോലീസ് സ്റ്റേഷനിൽ വൈകുന്നേരം നാലുമണിയോടെ ഹാജരായത്.. ഇവരെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു…

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments