കൊല്ലം: എന്‍സിപി അജിത് പവാര്‍ പക്ഷേത്തേക്ക് ചേരാന്‍ 50 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. അത് വാസ്തവ വിരുദ്ധമാണ്.ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.Kovoor Kunjumon denied the allegation of 50 crores
സമഗ്രമായ അന്വേഷണം വേണം.ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്.അർഹിച്ചതൊന്നും തനിക്കും തന്‍റെ പാർട്ടിക്കും കിട്ടിയിട്ടില്ല.
താൻ ഇടത്പക്ഷത്ത് ജനിച്ചവനാണെന്നും എന്നും ഇടതുപക്ഷത്തിനൊപ്പപ്പമാണെന്നും എം ൽ എ പറഞ്ഞു. ആരും ഓല പാമ്പ് കാട്ടി വിരട്ടണ്ട.ഒരു വാഗ്ദാനത്തിന്‍റേയും പുറകെ പോകുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നു. പക്ഷെ അവര്‍ക്കൊപ്പം പോയില്ല. എന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല.
ഇക്കാര്യം ചോദിക്കാൻ മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു. കൊട്ടാരക്കര ഗസ്റ്റ് ഹൗസിൽ വച്ച് മുഖ്യമന്ത്രി സംസാരിച്ചു. ഇതേ കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അറിയിച്ചു. തെറ്റായ വാർത്ത വന്ന സാഹചര്യത്തിൽ തന്റെ ലീഡറായ മുഖ്യമന്ത്രിയെ കാണും, സമഗ്ര അന്വേഷണം ആവശ്യപ്പെടും’ – കോവൂർ കുഞ്ഞുമോൻ