കോട്ടയം : ഇൻഡ്യൻ ജനാധിപത്യത്തിന്റെ വേദപുസ്തകമായ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ സമുചിതമായും അർഥപൂർണമായും ആഘോഷിച്ചു.
സിവിൽ ജഡ്ജും ( സീനിയർ ഡിവിഷൻ), ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റി ഇടുക്കി ജില്ലാ സെക്രട്ടറിയുമായ
ശ്രീ അരവിന്ദ് ഇടയോടി, ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായ പ്രീ ആംബിൾ ആലേഖനം ചെയ്ത ഫലകം സ്കൂളിൽ അനാച്ഛാദനം ചെയ്തു . തുടർന്ന് അതിലെ വിശുദ്ധമായ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും അവർ അത് ഏറ്റുപറയുകയും ചെയ്തു. ഇൻഡ്യൻ ഭരണഘടനയുടെ അന്തസ്സാർന്ന അന്തസത്ത യെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിന്റെ വാക്കുകൾ ഉപകരിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ പാരമ്പര്യവും ഭരണഘടനയുടെ പ്രസക്തിയും മനസ്സിലാക്കുന്നതിനൊപ്പം, ഓരോ പൗരനും
ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമല്ല, കർത്തവ്യങ്ങൾ കൂടിയുണ്ടെന്ന് ചടങ്ങിൽ മുഖ്യ അതിഥി കുട്ടികളെ
ഓർമ്മപ്പെടുത്തി .
ഇതിന്റെ ഭാഗമായി മൗലിക അവകാശങ്ങളെ കുറിച്ച് കുട്ടികൾ നടത്തിയ റോൾ പ്ലേ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
പ്രിൻസിപ്പൽ ശ്രീ സക്കറിയാസ് ജേക്കബ്, മാനേജിംഗ് ഡയറക്ടർ ശ്രീ ആർ. കെ ദാസ്, സി ഇ ഒ രാമചന്ദ്രൻ മലയാറ്റിൽ, സി ഒ ഒ അരവിന്ദ് മലയാറ്റിൽ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ.എം , ശ്രീമതി ജിമ്മി ജോസഫ്, സോഷ്യൽ സയൻസ് വിഭാഗം മേധാവി ശ്രീ ബെനഡിറ്റ് റെൻസൺ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.