കോട്ടയം: മീനടം നെടുംപൊയ്‌കയില്‍ മൂന്നാംക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
വായ്പയെടുത്തു ബിനു മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു.
ഇതിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്ബനി ജീവനക്കാര്‍ നിരന്തരമായി ശല്യപ്പെടുത്തിയതു മൂലമാണു ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മീനടം വട്ടുകളത്തില്‍ ബിനു (48), മകൻ ബി. ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പൊലീസ് അറിയിച്ചു.
ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്കൂളിലെ 3-ാം ക്ലാസ് വിദ്യാര്‍ഥിയാണു ശിവഹരി.
ഇന്നലെ രാവിലെ 6നു വീട്ടില്‍നിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും. ഇവരുടെ വീട്ടില്‍നിന്ന് 250 മീറ്റര്‍ മാറി ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)