കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. മണര്‍കാട് അരീപ്പമ്ബിലാണ് സംഭവം നടന്നത്
പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. 15 വയസുകാരിയായ പെൺകുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അജേഷ് താമസ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.
ശ്വാസം മുട്ടിയായിരുന്നു പെണ്‍കുട്ടിയുടെ മരണം. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് പെണ്‍കുട്ടിയെ കുഴിച്ചിട്ടത് പീഡിപ്പിച്ച ശേഷമാണണെന്ന് വ്യക്തമായത്. കഴുത്തില്‍ ഷാളും കയറും മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തും മുൻപ് പെണ്‍കുട്ടിയെ ബോധം കെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച് രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ പ്രതി കുറ്റം സമ്മതം നടത്തിയിരുന്നു. പെൺകുട്ടിയെ ബോധരഹിതയാക്കിയതിനു ശേഷമാണ് പീഡിപ്പിച്ചതെന്നും ശേഷം ഷാൾ കഴുത്തിലൂടെ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവം പിന്നിട്ട് നാലു വർഷങ്ങൾക്കിപ്പറമാണ് വിധി നടപ്പാക്കിയത്.