Friday, November 8, 2024
spot_imgspot_img
HomeNewsKerala Newsനിപ സംശയം; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

നിപ സംശയം; കോട്ടയത്ത് ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: കോട്ടയം നിപ സംശയത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗമുണ്ടോയെന്നു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്.

ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ.

ഇന്നലെ രോഗിയെ സമീപജില്ലയില്‍ നിന്നാണ് എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്. അതേസമയം രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്‌സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്നു സ്ഥിരീകരിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments