കോട്ടയം: വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്.
ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.
പുരയിടം നിരപ്പാക്കാനെത്തിച്ചതായിരുന്നു മണ്ണുമാന്തി യന്ത്രം. പോളിന്‍റെ തല ഇതില്‍ കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോള്‍ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.