യുകെയിലെ വൂള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ജെയ്സണ്‍ ജോസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ സ്വദേശിയും ക്‌നാനായ സമുദായാംഗവുമാണു ജെയ്‌സണ്‍. വൂള്‍വര്‍ഹാംപ്ടണിലെ വീട്ടില്‍ ഒറ്റയ്ക്കാണു താമസം.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപ് യുകെയിൽ എത്തിയ ജെയ്‌സൺ അവിവാഹിതനായിരുന്നു.
നീണ്ടൂർ കോണത്തേട്ട് പരേതരായ ജോസഫ്, ലീലാമ്മ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്. കവന്‍ററിയിലും ബർമിങ്ങാമിലുമാണ് ഇവർ താമസിക്കുന്നത്. നാട്ടിൽ സെന്‍റ് മിഖായേൽസ് ക്നാനായ പള്ളിയിലെ അംഗമാണ്. സംസ്കാരം പിന്നീട്.