റെഡ്ഡിംഗിലെ മലയാളി നഴ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാബു മാത്യു (55) ആണു മരിച്ചത്. ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തുകയും ആയിരുന്നു.
2003ലാണ് സാബു എന്‍എച്ച്എസ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം.