ഡെവണ്‍ : മലയാളി യുവാവിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. യുകെ ഡെവണിലെ സീറ്റണിൽ ആണ് കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ ടോണി സക്കറിയയെ (39) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.kottayam man found dead in uk
കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായത്. കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം.
ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. മൂന്നു മാസങ്ങൾക്ക് മുൻപാണ് ടോണി യുകെയില്‍ എത്തിയത്. ഭാര്യ ജിയയ്ക്ക് ആറു മാസം മുൻപ് കെയർ വീസ കിട്ടിയതിനെ തുടർന്ന് ആശ്രിത വീസയിലാണ് ടോണിയും കുട്ടികളും സീറ്റണിൽ എത്തിയത്.