കോട്ടയം: കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാതൃ മൂലക്കാടിനെതിരെ കടുത്ത പ്രതിഷേധവുമായി സമുദായ സംരക്ഷണ സമിതി. ക്നാനായ സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയും മാർപ്പാപ്പയുടെ കല്പനകൾ ലംഘിച്ചുമാണ് മെത്രാപ്പോലീത്തപ്രവർത്തിക്കുന്നത്.
“തെക്കുംഭാഗ ജനത്തിനു വേണ്ടി പ്രത്യേക രൂപത സ്ഥാപിച്ചതിനു ശേഷം വന്ന മെത്രാന്മാർ സമുദായ ത്തെയും അവരുടെ രൂപതയേയും സംരക്ഷിച്ചുപോന്നു. ക്നാനായ – തെക്കുംഭാഗ ജനത്തിനു വേണ്ടി മാത്രമു ള്ള അതിരൂപത ആയതിനാൽ സമുദായം ഉപേക്ഷിച്ച് വിവാഹം കഴിക്കുന്നവർ, അപേക്ഷ കൊടുത്ത് അനു വാദത്തോടെ വടക്കുംഭാഗ ഇടവകയിൽ ചേരുകയായിരുന്നു.
2006-ൽ മാർ മൂലക്കാട്ട് സഹായ മെത്രാൻ എന്നതിൽ നിന്നും ആർച്ച് ബിഷപ്പിൻ്റെ അധികാരത്തോടെ ഭരണം തുടങ്ങിയത് മുതൽ, അദ്ദേഹത്തിന്റെ സമു ദായവിരുദ്ധ നിലപാട് പുറത്തുവരികയും, സമുദായത്തിൽ ഭിന്നത ഉടലെടുക്കുകയും ചെയ്തു.
സമുദായം ഉപേക്ഷിച്ച് വിവാഹം ചെയ്യുന്ന പുരുഷന് വേണമെങ്കിൽ ഇടവകയിൽ തന്നെ നിൽക്കാം എന്നും അവന്റെ ഭാര്യയും അവരിൽ ജനിക്കുന്ന മക്കളും അവരുടെ മുൻ ഇടവകയിൽ തന്നെ ആയിരിക്കും എന്ന ഫോർമുല അവതരിപ്പിച്ചു.
ഒരു കുടുംബത്തിലെ പിതാവ് ഒരു രൂപതയിലും ഭാര്യയും മക്കളും മറ്റൊരു രൂപതയിലും ആയിരിക്കുക എന്നത് കുടുംബ വിജന ഫോർമുല ആയതിനാൽ, സഭാ നിയമപ്രകാരം തെറ്റാണ്. സമുദായം ഒന്നടങ്കം ഈ ഫോർമുല തള്ളിക്കള ഞ്ഞെങ്കിലും മാർ മൂലക്കാട്ട് അതിൽ ഉറച്ചുനിന്നുകൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുകയാണ്.
1970 മുതൽ കുടിയേറ്റം തുടങ്ങിയ ക്നാനായക്കാർ ഇന്ന് 60 തിൽ അധികം രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. അവി ടങ്ങളിൽ കമ്മ്യൂണിറ്റി സെൻ്ററുകളും പള്ളികളും സ്ഥാപിച്ചുകൊണ്ട്, അവർ വലിയ ഐക്യത്തോടെ കഴിഞ്ഞു വരു ന്നതിനിടയിൽ, 2001 ൽ സീറോ മലബാർ സഭയ്ക്ക് പ്രവാസികളായ വിശ്വാസികളുടെമേൽ അധികാരം ലഭിച്ചതോടെ, തെക്കുംഭാഗ ജനത്തിൻ്റെ കഷ്ടകാലം തുടങ്ങി
1911 ലെ മാർപാപ്പയുടെ ബൂള ലംഘിച്ചുകൊണ്ട്, വിദേശത്തുള്ള തെക്കുംഭാഗരുടെ പള്ളികൾ സീറോ മല ബാറിന്റേത് ആക്കി മാറ്റി ക്ലാനായ മെത്രാനായ മാർ മൂലക്കാട്ടും അതിനു കൂട്ടുനിന്നു. സ്വന്തം ജനത്തിന്മേൽ അനാവശ്യമായ നിയന്ത്രണങ്ങളും നിയമങ്ങളും മാർ മൂലക്കാട്ട് അടിച്ചേൽപ്പിക്കാൻ തുടങ്ങി. ക്ലായിത്തൊമ്മൻ എന്ന വിശ്വാസിയാൽ നയിക്കപ്പെട്ടു വന്നതും, അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെട്ടതുമായ ക്നാനായ ജനത്തെ, അവരുടെ അസ്ഥിത്വവും സ്വത്വബോധവും തകർത്തു പൗരോഹിത്യ മേൽക്കോയ്മയിലേക്ക് കൊണ്ടുവരുന്നതിനായി, കുടിയേറ്റക്കാരുടെ കൂടെ വന്ന മെത്രാനെ ക്നാനായക്കാരുടെ നായകനാക്കുവാനുള്ള ശ്രമത്തിലാണ്; അതിലും സമുദായക്കാർക്ക് എതിർപ്പുണ്ട്. സമുദായ സംക്ഷണ സമിതി ആരോപിച്ചു.
മൂലക്കാട്ട് മെത്രാൻ, തൻ്റെ നിലപാടിനെ എതിർക്കുന്നവരെ മാറ്റിനിർത്തിയിരിക്കുന്നു. ചർച്ചയ്ക്ക് വരുന്ന ഒരാളുമായി മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. സംസാരിക്കുമ്പോൾ സമുദായ സ്നേഹം പറയുന്നെങ്കിലും പ്രവർത്തി വേറെയാണ്.
ഇതിൽ മനം മടുത്തവർ 2018-ൽ ക്നാനായ സമുദായ സംരക്ഷണ സമിതി (KSSS) രൂപീകരിച്ചുകൊണ്ട് പ്രവർത്തിക്കാൻ തുടങ്ങി. നിരവധി നിവേദനങ്ങളും കത്തുകളും കൊടുത്തിട്ടും പ്രയോജനം ഉണ്ടായില്ല. പ്രവാസികളായ ക്നാനായക്കാരുടെ സംഘടനകൾ സംയുക്തമായി കൊടുത്ത കേസിൽ വിശദമായ വാദം കേട്ട കോട്ടയം മുൻസിഫ് കോടതി, വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ക്നാനായക്കാർ കോട്ടയം അതിരൂപതാ അംഗങ്ങൾ ആയിരിക്കുമെന്ന് വിധിനടത്തിയിട്ട് മാസങ്ങളായെങ്കിലും മെത്രാൻ തന്റെ അജണ്ടയുമായി മുന്നോട്ടുപോകുകയാണ്.തങ്ങൾ ശക്തമായ പ്രതിഷേധം തുടങ്ങിയപ്പോൾ സ്വന്തം ജനത്തിന് നേരെ പോലീസിനെ അഴിച്ചുവിട്ട് കള്ളക്കേസു കൾ എടുപ്പിച്ചിരിക്കുകയാണ്.
അരമനയുടെ ഗേറ്റിൽ പ്രതിഷേധം പാടില്ലെന്നും അരമനയുടെ മുന്നിലൂടെയുള്ള കെ. കെ. റോഡിലൂടെ പ്രതിഷേധക്കാർ നടന്നുപോകാൻ പാടില്ലന്നും, പോലീസിനെക്കൊണ്ട് ജനവിരുദ്ധമായ ഉത്തരവ് ഇറക്കിയിരിക്കുകയുമാണ്.
സ്വന്തം ജനത്തെ ഒരു മെത്രാൻ ഭയപ്പെടുന്നതിൽ നിന്നും വ്യക്തമാകുന്നത്. അദ്ദേഹത്തിൻ്റെ ഹിഡൻ അജണ്ടയാണ്. അതിൽ പ്രതിഷേധിച്ച് ഡിസംബർ 01 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സമുദായ സംരക്ഷണ സമിതി (കെഎസ്എസ് എസ്)-യുടെ നേതൃത്വത്തിൽ മാമ്മൻ മാപ്പിള ഹാളിൽ യോഗം ചേരുകയാണെന്ന്
പ്രൊഫ. മാത്യു പ്രാൽ (രക്ഷാധികാരി), ബിജു വാണിയപുരക്കൽ (പ്രസിഡൻ്റ്, ബേബി പരപ്പനാട്ട് (സെക്രട്ടറി) , ജോയൻ പൗവ്വത്തിൽ (ട്രഷറർ) ഡൊമിനിക് സാവിയോ വാച്ചാച്ചിറയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.