കോട്ടയം: നവീകരിച്ച കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രോപ്പോലീത്തന്‍ കത്തീഡ്രലിന്റെ പുനര്‍കൂദാശ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
Kottayam Christ Raja Knanaya Catholic Metropolitan Cathedral’s performs re-consecration of the Cathedral
അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, അഡീഷണല്‍ ചാന്‍സിലര്‍ ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

കോട്ടയം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പപറമ്പില്‍ പിതാവിന്റെ മെത്രാഭിഷേക രതജൂബിലി സ്മാരകമായാണ് 1944 ല്‍ കത്തീഡ്രല്‍ പണികഴിപ്പിച്ചത്. അക്ഷരനഗരിയുടെ ആത്മീയസ്രോതസായി നിലകൊള്ളുന്ന കോട്ടയം ക്രിസ്തുരാജ മെത്രോപ്പൊലീത്തന്‍ കത്തീഡ്രലിലെ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 23,24,25,26 തീയതികളില്‍ നടത്തപ്പെടുമെന്ന് വികാരി ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍ അറിയിച്ചു.