ഹേമ കമ്മിറ്റി റിപ്പോർട്ടിന് പലരും അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊല്ലം തുളസി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വാക്കുകൾ :
ഏഴ് നടന്മാര്‍ക്കെതിരെയാണ് ഒരു നടി വന്നത്. എത്ര മ്ലേച്ഛമായിട്ടാണ് അവര്‍ സംസാരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിച്ചൂടേ.മീനു മുനീര്‍ എന്ന സ്ത്രീയെ എനിക്കത്ര അറിയില്ല. കഴിഞ്ഞ കുറച്ച് കാലമായി സിനിമാ മേഖലയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കൊണ്ടാവും എനിക്കവരെ അറിയാത്തത്. പഴയകാലം മുതല്‍ എന്തോരം നടിമാരുണ്ട്.
അവരാരും അങ്ങനെ വന്നിട്ടില്ലല്ലോ. മുഖ്യധാരയില്‍ നില്‍ക്കുന്ന ഏതെങ്കിലും നടിമാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ടോ? അവര്‍ക്ക് ആരോപണം ഇല്ലാത്തത് കൊണ്ടാവില്ലേ.അതുപോലെ ഡബ്ല്യൂസിസിയിലെ ഏതെങ്കിലും നടിമാര്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഇല്ല. ഇതൊന്നുമില്ലാതെ ദൂരെ നില്‍ക്കുന്ന ചിലര്‍ ആരോപിക്കുമ്പോള്‍ ഇതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം വളരെ ക്രൂരമാണ്.
ഇനി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും സംവിധായകരുടെയും എന്റെ പേരിലും നാളെ ആരോപണം വന്നേക്കാം. എന്ത് ചെയ്യാന്‍ പറ്റും. പുരുഷന്മാരെ പറ്റി ആര്‍ക്കും എന്തും കൊടുക്കാം പറ്റും എന്ന ചിന്ത തന്നെ തെറ്റല്ലേ എന്നും നടന്‍ ചോദിക്കുന്നു… അവസരം ചോദിച്ചു വന്നപ്പോള്‍ അവര്‍ എന്നെ കയറി പിടിച്ചു എന്ന് സ്ത്രീകള്‍ പറയുന്നത് മാത്രമല്ലേ, അതുമാത്രം കേള്‍ക്കുന്നത് എന്താണ്. പുരുഷന്മാര്‍ക്ക് പറയാനുള്ളത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?
പത്തു ഇരുപത് വര്‍ഷം കഴിഞ്ഞിട്ടാണോ ഇതൊക്കെ ഓര്‍മ്മ വരുന്നത്. സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായിട്ടും ജീവിക്കുന്നതിനും വേണ്ടിയാണ്. അല്ലെങ്കില്‍ ഒരാളെ മാത്രം സൃഷ്ടിച്ചാല്‍ മതിയല്ലോ. ആദം, ഹവ്വ കാലം മുതല്‍ അങ്ങനെ ആണ്. അവര്‍ക്ക് സമ്മേളിക്കാനും സുഖിക്കാനും വേണ്ടിയാണ്. പക്ഷേ പുരുഷന്റെ നേരെ എന്തും ആകാമെന്നാണ് ഇവരുടെ വിചാരം. എന്റര്‍ടൈന്‍മെന്റ് മേഖലയില്‍ ഇത് കുറച്ചുകൂടി പ്രാധാന്യത്തോടെ ചര്‍ച്ചയാകുന്നു.