മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല.renu sudhi in bridal look
സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനെ പലരും വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും ചിരിക്കുന്നതിനും അങ്ങനെ എല്ലാത്തിനും കുറ്റം കണ്ടെത്തിയവര്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് പലപ്പോഴായി രേണു തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയ വീഡിയോക്ക് താഴെയും മോശം കമന്റുമായി നിരവധി പേര്‍ എത്തിയിരിക്കുകയാണ്. വീഡിയോയില്‍ ശകുന്തളയായി അണിഞ്ഞൊരുങ്ങിയാണ് രേണു എത്തുന്നത്. ഈ വേഷത്തിലുള്ള ചിത്രങ്ങളും രേണു പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ രേണുവിന്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടില്ല. അവര്‍ കടുത്ത ഭാഷയിലാണ് രേണുവിനെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്.
“ചെറിയ കുട്ടിയെ പോലുണ്ട്, ഈ പെണ്ണിന് വട്ടായോ, ഒരു ബഹുമാനം ഉണ്ടായിരുന്നു അത് നശിപ്പിച്ചു കളയല്ലേ, അധികമായാല്‍ അമൃതവും വിഷം എന്ന് ആളുകള്‍ക്ക് തെളിയിച്ചു കൊടുത്ത സ്ത്രീ, ഞ്ജുവാരിയറിനു ശേഷം അടുത്ത ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
അതേസമയം കമന്റുകളോട് രേണു പ്രതികരിച്ചിട്ടില്ല. രേണുവിനെ പ്രതിരോധിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സൂപ്പര്‍ ആയിട്ടുണ്ട്, സന്തോഷമായി ജീവിക്കണം… പിന്നെ വെള്ള സാരിയില്‍ രേണുനെ കാണാന്‍ താല്പര്യം ഇല്ല, മോഡല്‍ ശകുന്തള ആയതു കൊണ്ട് ഓക്കേ, നെഗറ്റീവ് കമെന്റ്‌സ് നോക്കി സമയം കളയണ്ട” എന്നായിരുന്നു ഒരാളുടെ കമന്റ്.