കോട്ടയം :- കൊല്ലത്ത് നിന്നും എറണാകുളത്തേക്ക് പുതുതായി തുടങ്ങുന്ന മെമ്മു ട്രയിൻ സർവ്വീസിന് കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ 6 സ്റ്റോപ്പുകൾ അനുവദിച്ചതായി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രയിൻ 7.56 ന് കോട്ടയം, 8.08 ന് ഏറ്റുമാനൂർ,8.17 ന് കുറുപ്പന്തറ, 8.26 ന് വൈക്കം റോഡ്, 8. 34 ന് പിറവം റോഡ്, 8.45 ന് മുളന്തുരുത്തി, 9.35ന് എറണാകുളം എന്നിങ്ങനെയാണ് ട്രയിൻ എത്തിച്ചേരുന്ന സമയം .രാവിലെ 9.50 ന് എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന കൊല്ലത്തേക്കുള്ള ട്രയിൻ 10.18 ന് മുളന്തുരുത്തി,10.30 ന് പിറവം റോഡ്, 10.38 ന് വൈക്കം റോഡ്, 10.48 ന് കുറുപ്പന്തറ, 10.57 ന് ഏറ്റുമാനൂർ 11.10 ന് കോട്ടയത്തും 1.30 ന് കൊല്ലത്തും എത്തും.കോട്ടയം മണ്ഡലത്തിലെ ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി,കാഞ്ഞിരമറ്റം,ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റയിൽവേ അധികൃതരുമായി ചർച്ച ചെയ്യന്നതാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.
കൊല്ലം- എറണാകുളം പുതിയ ട്രയിനിൽ കോട്ടയം മണ്ഡലത്തിൽ 6 സ്റ്റോപ്പുകൾ :-ഫ്രാൻസിസ് ജോർജ് എം പി
RELATED ARTICLES