Tuesday, July 8, 2025
spot_imgspot_img
HomeCrime News‘സഞ്ജയ് സ്ഥിരം മദ്യപൻ, മൊബൈലില്‍ കാണുന്നത് ക്രൂരമായ അശ്ലീല ദൃശ്യങ്ങള്‍, 4 വിവാഹം കഴിച്ചു; വനിത...

‘സഞ്ജയ് സ്ഥിരം മദ്യപൻ, മൊബൈലില്‍ കാണുന്നത് ക്രൂരമായ അശ്ലീല ദൃശ്യങ്ങള്‍, 4 വിവാഹം കഴിച്ചു; വനിത ഡോക്ടറുടെ കണ്ണിലും വായിലും രക്തം

കൊല്‍ക്കത്ത: വനിതാ ഡോക്ടറെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കേസിൽ പ്രതിയായ സഞ്ജയ് റോയ് നാല് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി അയൽവാസികൾ. ഇയാളുടെ മോശം പെരുമാറ്റം കാരണം മൂന്ന് ഭാര്യമാർ വിവാഹമോചനം നേടിയെന്നും നാലാമത്തെ ഭാര്യ കഴിഞ്ഞ വർഷം കാൻസർ ബാധിച്ച് മരിച്ചെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.kolkata rk kar medical college woman doctor rape and murder case

അതേസമയം കുറ്റകൃത്യം ചെയ്യുന്നതിന് മുമ്ബ് പ്രതി ആശുപത്രി പരിസരത്ത് വച്ച്‌ മദ്യപിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതി മദ്യലഹരിയിലാണ് സ്ഥിരമായി വീട്ടിൽ വന്നിരുന്നതെന്നും അയൽക്കാരും പറയുന്നുണ്ട്.

മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ വെള്ളിയാഴ്ച രാവിലെ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പ്രകാരം ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.

പരിശോധനയ്ക്കിടെ സഞ്ജയ് റോയിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അക്രമാസക്തമായ നിരവധി അശ്ലീല വീഡിയോകള്‍ പൊലീസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മൊബൈല്‍ ഇത്തരം വീഡിയോകളാല്‍ നിറഞ്ഞിരുന്നു, ഇത് മാനസിക രോഗിയോ അല്ലെങ്കില്‍ വികൃത സ്വഭാവമുള്ള വ്യക്തിയോ ആണെന്നതിന് തെളിവാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വനിതാ ഡോക്ടര്‍ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നതിനായി സെമിനാര്‍ ഹാളിലേക്ക് പോകുകയായിരുന്നു.

പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് കൃത്യം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വികൃതമായ മനസിനുടമയായ ഇയാള്‍ അന്ന് കണ്ടിരുന്നത് സാധാരണ ആളുകള്‍ കാണുന്ന തരത്തിലുള്ള അശ്ലീല വിഡിയോകള്‍ അല്ലായിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.സംഭവസ്ഥലത്ത് നിന്ന് രക്തക്കറ കഴുകിക്കളയാന്‍ ശ്രമിച്ചതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ 4:45 ഓടെ സെമിനാര്‍ മുറിയില്‍ നിന്ന് റോയ് ഇറങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

കുറ്റകൃത്യത്തിന് ശേഷം, റോയ് നാലാം ബറ്റാലിയന്റെ ബാരക്കിലേക്ക് പോയി അവിടെ കിടന്നുറങ്ങുകയായിരുന്നു. ഇതേ സ്ഥലത്തുവെച്ച്‌ അറസ്റ്റ് ചെയ്ത ഇയാള്‍ അപ്പോഴും മദ്യലഹരിയിലായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിത അനുസരിച്ച്‌ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ശനമായ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി മമത ബാനര്‍ജി വേണ്ടിവന്നാല്‍ പ്രതിയെ തൂക്കിക്കൊല്ലാനും മടിക്കില്ലെന്നും പ്രതികരിച്ചിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments