Tuesday, July 8, 2025
spot_imgspot_img
HomeNewsIndiaയുവ ഡോക്‌ടറെ ഡോക്ടറെ ബലാത്സംഗംചെയ്തത് കൊലപാതകത്തിന് ശേഷമോ? പ്രതി വീട്ടിൽപോയി കിടന്നുറങ്ങി; പ്രിൻസിപ്പൽ രാജിവെച്ചു

യുവ ഡോക്‌ടറെ ഡോക്ടറെ ബലാത്സംഗംചെയ്തത് കൊലപാതകത്തിന് ശേഷമോ? പ്രതി വീട്ടിൽപോയി കിടന്നുറങ്ങി; പ്രിൻസിപ്പൽ രാജിവെച്ചു

കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ച്‌ വിവിധ നഗരങ്ങളില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. kolkata rg kar medical college woman doctor rape and murder case principal resigns

അതേസമയം ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പോലീസ്. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കി എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെടുത്ത ഷൂവില്‍ രക്തക്കറ കണ്ടെത്തിയതായും ഇത് കേസില്‍ നിര്‍ണായക തെളിവാണെന്നും പോലീസ് പറഞ്ഞു.

31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആണ് നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം നിലവില്‍ സഞ്ജയ് റോയി അല്ലാതെ മറ്റാര്‍ക്കും കൃത്യത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, സംഭവത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു.

പാലക്കാട് സിപിഐഎം നേതാവിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

അതേസമയം സംഭവത്തില്‍ സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധം തുടരുകയാണ്. അത്യാഹിതവിഭാഗം ഒഴികെയുള്ള സേവനങ്ങള്‍ തടസ്സപ്പെട്ടു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വീഴ്ചവരുത്തിയ വകുപ്പ് തലവന്‍മാര്‍, സുരക്ഷാചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പുറത്താക്കണമെന്നതും ഡോക്ടര്‍മാരുടെ ആവശ്യങ്ങളിലുണ്ട്.

അതിനിടെ, ആര്‍.ജി. കര്‍ മെഡി.കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്തുനിന്ന് നീക്കി. ഞായറാഴ്ചയാണ് സൂപ്രണ്ടിനെതിരേ നടപടിയുണ്ടായത്. ഇതിനുപിന്നാലെ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments