കൊല്‍ക്കത്ത: പിജി ഡോക്‌ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തില്‍ വേണമെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂവെന്ന് പ്രതി സഞ്ജയ് റോയി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്.kolkata doctor rape murder case accused sanjay roy details
സഞ്ജയെ പൊലീസ് ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ കുറ്റം സമ്മതിച്ചു. ഇയാള്‍ യാതൊരുവിധ പശ്ചാത്താപവും കാണിച്ചിരുന്നില്ലെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം സഞ്ജയ് റോയ് 2019 മുതല്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2019-ല്‍ കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തിലാണ് സഞ്ജയ് റോയ് സിവിക് വൊളണ്ടിയറായി ചേര്‍ന്നത്. പിന്നീട് പോലീസ് വെല്‍ഫയര്‍ സെല്ലിന്റെ കീഴില്‍ വൊളണ്ടിയറായി. ഈ കാലയളവിലാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്‍ക്കത്തിയിലെ ആർജി കർ മെഡിക്കല്‍ കോളേജിലെ പിജി ഡോക്‌ടറായ 31കാരിയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതിയായ സഞ്ജയ് റോയി ജീവനക്കാരനല്ലാതിരുന്നിട്ടും ആശുപത്രി ക്യാമ്ബസില്‍ പതിവായി എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളില്‍ അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തിയിലെ ആർജി കർ മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പല്‍ രാജിവച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷിന്റെ രാജി.