Monday, March 17, 2025
spot_imgspot_img
HomeCinemaCelebrity Newsഭാര്യക്ക് 24 വയസ്, എനിക്ക് 42, ഉടനെ കുട്ടിയുണ്ടാകുമെന്ന് ബാല, നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

ഭാര്യക്ക് 24 വയസ്, എനിക്ക് 42, ഉടനെ കുട്ടിയുണ്ടാകുമെന്ന് ബാല, നടനെ പ്രണയിച്ചതെന്തുകൊണ്ടെന്ന് വെളിപ്പെടുത്തി കോകില

നടൻ ബാല നാലാമതും വിവാഹിതനായത് കഴിഞ്ഞ ദിവസമാണ്. മാമന്റെ മകളായ കോകിലയാണ് ബാലയുടെ ഭാര്യ. നിരവധി വിമർശനങ്ങളാണ് താരത്തിന് നേരെ ഉയർന്നു വന്നത്. ഇപ്പോളിതാ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് താരം.

‘എന്റെ ഭാര്യ, അവള്‍ അവളായിരിക്കട്ടെ. അടുത്തുതന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാകും. നല്ല രീതിയില്‍ ജീവിക്കും. ഞങ്ങള്‍ അടിപൊളിയായി ജീവിക്കും. ഞാൻ രാജാവും ഇവള്‍ എന്റെ റാണിയുമായി ജീവിക്കും. എന്റെ കൂടെയുള്ള എല്ലാവരും നന്നായിരിക്കും.

ഇതുകണ്ട് ആർക്കെങ്കിലും അസൂയ ഉണ്ടായാല്‍ അത് അവരുടെ കുഴപ്പം. അവരുടെ വീട്ടില്‍ കാറില്ല, പെണ്ണ് കിട്ടാത്തതുകൊണ്ട് ഞാൻ നാല് കെട്ടിയെന്ന് പറയും. എന്ത് ചെയ്താലും കുറ്റം. ഓപ്പണായി പറയാം, കോകിലയ്ക്ക് 24 വയസാണ്. അവള്‍ എന്നേ എന്റെ കൂടെയുണ്ടായിരുന്നു. പക്ഷേ എനിക്കത് മനസിലായില്ല.’- ബാല വ്യക്തമാക്കി.

ബാലയില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യമെന്താണെന്ന് കോകില വെളിപ്പെടുത്തി. ‘മാമ ഇതുവരെ തനിയെ ആയിരുന്നു. ഇപ്പോള്‍ ഞാനുണ്ട്. മാമ ചെറിയ പ്രായത്തിലേ എല്ലാവരെയും സഹായിക്കുമായിരുന്നു. അതാണ് എനിക്ക് ആദ്യം ഇഷ്ടം തോന്നാൻ കാരണം.’- കോകില പറഞ്ഞു.

ഭാര്യയുടെ പ്രായം എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഞാന്‍ പോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നാണ് ബാല പറഞ്ഞത്. എനിക്കിപ്പോള്‍ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും.

ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലക്ക് 24 വയസ്സാണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിനു മുന്‍പ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞതെന്നും ബാല കൂട്ടിച്ചേര്‍ത്തു…

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments