Tuesday, November 5, 2024
spot_imgspot_img
HomeNews'ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം'; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല,...

‘ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം’; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം സഭയിലെത്താതിരുന്ന മുഖ്യമന്ത്രിതൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം.KK Rama’s urgent motion was not allowed

എന്നാൽ വളരെ പ്രധാനപ്പെട്ട എഡിജിപി-ആർഎസ്എസ് ബന്ധത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. 

അതേസമയം, കെകെ രമ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിൽ അവതരണാനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്തില്ലെന്ന് പറഞ്ഞാൽ സർക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.  ഇക്കാര്യത്തിൽ സർക്കാർ പ്രതിരോധത്തിലാണെന്നും സ്പീക്കറുടെ വിവേചനം ചോദ്യം ചെയ്യുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments