Saturday, February 15, 2025
spot_imgspot_img
HomeNewsInternationalതെറാപ്പിയും യോഗയും പൂര്‍ത്തിയാക്കി ; ബെം​ഗളൂരുവിലെ ചികിത്സ കഴിഞ്ഞ് ചാൾസ് രാജാവും പത്നിയും മടങ്ങി

തെറാപ്പിയും യോഗയും പൂര്‍ത്തിയാക്കി ; ബെം​ഗളൂരുവിലെ ചികിത്സ കഴിഞ്ഞ് ചാൾസ് രാജാവും പത്നിയും മടങ്ങി

ബ്രിട്ടനിലെ ചാൾസ് രാജാവും പത്നി കാമിലയും ബെം​ഗളൂരുവിലെ ചികിത്സ കഴിഞ്ഞതിന് ശേഷം തിരികെ മടങ്ങി.king charles queen camilla on secret bengaluru trip for wellness treatment

ബുധനാഴ്ച രാവിലെ ഏഴിന് കെംപെഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്ന് ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തിലായിരുന്നു ഇരുവരുടെയും മടക്കം.

സുല്‍ത്താന്‍ബത്തേരി സ്വദേശി ഡോ. ഐസക് മത്തായിയുടെ ഉടമസ്ഥതയിലുള്ള വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിലായിരുന്നു ചികിത്സ. വിവിധതരം തെറാപ്പികള്‍ക്കു പുറമെ രാവിലെ ഒരുമണിക്കൂര്‍ യോഗയും ഉണ്ടായിരുന്നു.

കർണാടക പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കിയത്. തീർത്തും സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല, ദൃശ്യങ്ങളും പുറത്ത് വിടില്ല. ഒക്ടോബർ 26-ന് രാത്രിയാണ് ഇരുവരും ബെംഗളുരുവിലെത്തിയത്. സമോവയിൽ നടന്ന കോമൺവെൽത്ത് ഹെഡ്‍സ് ഓഫ് ഗവൺമെന്‍റ്സ് യോഗത്തിന് ശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. രാജാവായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ചാൾസ് ഇന്ത്യയിലെത്തുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments