Saturday, April 26, 2025
spot_imgspot_img
HomeViralഅങ്ങനെ ഒരു ഇരട്ട കല്യാണം: ഇരട്ട സഹോദരൻമാർക്ക് ഒരു ഇരട്ട സഹോദരിമാർ

അങ്ങനെ ഒരു ഇരട്ട കല്യാണം: ഇരട്ട സഹോദരൻമാർക്ക് ഒരു ഇരട്ട സഹോദരിമാർ

ചെങ്ങന്നൂരിൽ നടന്ന ‘ഇരട്ടക്കല്യാണം’ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ട് ഇരിക്കുകയാണ്. ഇരട്ടസഹോദരൻമാരായ സന്ദീപ് ഹരിയും സനൂപ് ഹരിയും ജീവിതപങ്കാളികളാക്കിയത് ഇരട്ടസഹോദരിമാരായ എസ്.ധനലക്ഷ്മിയെയും എസ്.ഭാഗ്യലക്ഷ്മിയെയും.

9 ജോടി ഇരട്ടകളാണ് ആശംസയുമായി എത്തിയത്. ആട്ടവും പാട്ടുമായി എല്ലാവരും ചേർന്നു കല്യാണം അങ്ങ് ഉഷാർ ആക്കി. ഇരട്ടക്കുട്ടികളുടെ നാട് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട് ഇവർക്ക് ആ കൂട്ടായ്മയിലെ അംഗങ്ങളാണ് വിവാഹത്തിന് ആശംസകൾ നൽകാൻ എത്തി ചേർന്നത്.

കോയിപ്രം പൂവത്തൂർ പടിഞ്ഞാറെ തൃക്കോയിപ്പുറത്ത് പരേതനായ പി.ആർ.ഹരിയുടെയും ശാലിനി ഹരിയുടെയും മക്കളാണ് സനൂപും സന്ദീപും.പട്ടാഴി തെക്കേത്തേരി കൊച്ചുകാഞ്ഞിരത്തിങ്കൽ അനിൽകുമാറിന്റെയും സീമയുടെയും മക്കളാണ് ധനലക്ഷ്മിയും ഭാഗ്യലക്ഷ്മിയും.

വിവാഹത്തിന് മക്കളുടെ ഇരട്ടകളായ കൂട്ടുകാരെ വിളിക്കണമെന്ന് പെൺകുട്ടികളുടെ അമ്മയായ സീമയുടെ ആഗ്രഹം ആയിരുന്നു. തുടർന്ന് വാട്സാപ് ഗ്രൂപ്പ് അഡ്മിൻ എസ്.വിശ്വാസിനെ ഏൽപിക്കുകയായിരുണ്. അങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് 9 ജോടി ഇരട്ടകൾ വിവാഹത്തിനെത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments