തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി 2021 മുതൽ ചെലവാക്കിയ 75 ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ഉത്തരവിറങ്ങിയിരിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി ചെലവാക്കിയ ചികിത്സാ തുകയാണ് അനുവദിച്ചത്.
Kerala Govt has approved Rs 75 lakhs for the medical expense of our honorable Chief Minister and his wife Kamala.
2022 ജനുവരി മാസത്തില്‍ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സക്ക് മുഖ്യമന്ത്രിക്ക് ചെലവായത് 29,82,039 രൂപ. ഇവിടെ തന്നെ മുഖ്യമന്ത്രി 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. മയോ ക്ലിനിക്കില്‍ രണ്ടു തവണയായി 72,09,482 രൂപ ചെലവാക്കി. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്കായി ചെലവായത് 2,90,450 രൂപ. ആകെ ചെലവായത് 74.99 ലക്ഷം രൂപ.ഭാര്യ കമലയുടെ ചികിത്സക്ക് 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ 47,769 ചെലവായത്. ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സക്ക് ചെലവായത് 28,646 രൂപ.
മുഖ്യമന്ത്രി ചികിത്സാ ചെലവിനായുള്ള തുകയ്ക്ക് അപേക്ഷ നല്‍കുന്നത് 2022 മാര്‍ച്ച് 30 നാണ്. തുക ഏപ്രില്‍ 16ന് അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.