കോട്ടയം: പുതുതായി പെട്രോൾ പമ്പുകൾ അനുവദിക്കുവാൻ
NOC നൽകുന്നതിന് പിന്നിൽ വൻ അഴിമതി നടക്കുന്നുവെന്ന് പെട്രോളിയം ട്രേഡേഴ്സ് ആരോപിച്ചു.
ഇതിന് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നു. ഇവർക്ക് പിന്നിൽ എണ്ണ കമ്പനി പ്രതിനിധികളും സർക്കാർ ഉദേൃാസ്ഥരും ചേർന്ന വലിയ കൂട്ടുകെട്ടുണ്ട്. .പോലീസ്, റവനൃജീവനക്കാരും ഇതിൽ പങ്കാളികളാണ്. ഒരു പെട്രോൾ പമ്പ് തുടങ്ങാൻ ഏകദേശം 3 മുതൽ 5 കോടി രൂപ വരെ ചിലവുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പമ്പ് തുടങ്ങാൻ അനുമതി കിട്ടിയ പ്രശാന്തന് പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കക്കാരനെന്ന നിലയിൽ ഇത്ര വലിയ തുക മുടക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന് സംശയമുണ്ടെന്നും പെട്രോളിയം ട്രേഡേഴ്സ് പറഞ്ഞു.ബിനാമികൾ ഈ മേഖലയിൽ ധാരാളമുണ്ട്.
സർക്കാർ ഉദേൃാഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും രഹസൃ ഡീലിൽ മാഹി, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് വൻ കിടബിസിനസ് ലോബി കേരളത്തിൽ പെട്രോൾ എത്തിക്കുന്നത് തടയാൻ സർക്കാർ തയ്യാറാകുന്നില്ല.
കേരളത്തിൽ കഴിഞ്ഞ 25 വർഷങ്ങളായി പെട്രോൾ പമ്പുകൾക്ക് നൽകിയിട്ടുള്ള NOC കളെക്കുറിച്ച് ജൂഡിഷൃൽ അന്വേഷണം നടത്തണമെന്നും പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന സെക്രട്ടറി സുനിൽ എബ്രഹാം,ജന. സെക്രട്ടറി വൈ. അഷ്റഫ്, കോട്ടയം ജില്ലാ പ്രസിഡണ്ട് ടോമി തോമസ്, മൈതാനം വിജയൻ, ജൂബി അലക്സ് എന്നിവർ ആവശൃപ്പെട്ടു.