കോട്ടയം: 1964ൽ ഭാരതകേസരി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് പാർട്ടിക്ക് തിരികൊളുത്തി ജന്മം നൽകിയ തിരുനക്കരയിൽ വച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി ജന്മദിന ആഘോഷ പരിപാടി സംഘടിപ്പിക്കുകയാണ്.
തുടർന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തെക്കുറിച്ചും, കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര പരിപാടി പാർട്ടി ഏറ്റെടുക്കുന്നതിനെ ക്കുറിച്ചും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി പാർട്ടി സംസ്ഥാന നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ11.30 AM ന് ചേരുകയാണ്.
യോഗത്തിൽ പാർട്ടി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ സംസ്ഥാന കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.
ജന്മദിന ആഘോഷവും, നേതൃയോഗവും പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.