Sunday, January 26, 2025
spot_imgspot_img
HomeCrime Newsനവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിൻ്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മർദ്ദിച്ചെന്ന് മൊഴി ;...

നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിൻ്റെ സുഹൃത്ത് അജാസ് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മർദ്ദിച്ചെന്ന് മൊഴി ; ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍

തിരുവനന്തപുരം: പാലോട് നവാവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ കസ്റ്റഡിയിലെടുത്തു. ഇന്ദുജയെ അജാസ് മർദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിൻറെ മൊഴി. എന്തിനാണ് ഇന്ദുജയെ അജാസ് മർദ്ദിച്ചത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.Kerala Bride`s Death: Friend in Custody

അതേസമയം ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

അതേസമയം ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

അതിനിടെ അജാസിനെയും അഭിജിത്തിനെയും കസ്റ്റഡിയില്‍ എടുത്തപ്പോള്‍ വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments