Saturday, May 17, 2025
spot_imgspot_img
HomeCinema'ഞാനാണോ എല്ലാത്തിനും കാരണം..?, ഗോസിപ്പുകൾ എന്നെ ബാധിക്കില്ല…'; ദിലീപ്-മഞ്ജു വിഷയത്തിൽ ക്ഷുഭിതയായി കാവ്യ

‘ഞാനാണോ എല്ലാത്തിനും കാരണം..?, ഗോസിപ്പുകൾ എന്നെ ബാധിക്കില്ല…’; ദിലീപ്-മഞ്ജു വിഷയത്തിൽ ക്ഷുഭിതയായി കാവ്യ

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. kavya viral words about dileep manju issue

ആദ്യത്തെ വിവാത്തിന് ശേഷം കുറച്ച് കാലം സിനിമയിൽ കാവ്യ അഭിനയിച്ചിരുന്നില്ല. പിന്നീട് നിശാൽ ചന്ദ്രയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതോടെ കാവ്യ വീണ്ടും അഭിനയത്തിൽ സജീവമായി. പിന്നീട് കുറച്ച് വർഷങ്ങൾ കൂടി പിന്നിട്ടപ്പോൾ കാവ്യ ദിലീപിനെ വിവാഹം ചെയ്തു. ഇതോടെ അഭിനയത്തിൽ നിന്ന് കാവ്യാ ബ്രേക്ക് എടുത്തു.

ഇന്നും കാവ്യയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ.
അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ കഴിഞ്ഞദിവസം കാവ്യാ മാധവൻ ഫാൻ പേജുകളിൽ വന്ന ഒരു പഴയകാല അഭിമുഖം ആണ് വൈറലായി മാറുന്നത്.

ആദ്യവിവാഹവും ഡിവോഴ്സിനും ശേഷം അഭിനയത്തിലേക്ക് കാവ്യ മടങ്ങി വന്നതിനെക്കുറിച്ചാണ് ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ കാവ്യ പറയുന്നത്. ബി കോം പൂർത്തിയാക്കിയതും, നൃത്തപഠനം സീരിയസ് ആക്കിയതും ആ കാലയളവിൽ ആയിരുന്നു എന്നാണ് കാവ്യ പറഞ്ഞത്. ഒപ്പം ചേട്ടന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ചെയ്യാൻ കഴിഞ്ഞുവെന്നും കാവ്യ പറയുകയുണ്ടായി

ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ച ആളാണ് താൻ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചിരുന്നില്ല. ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്‌തരാണ് എന്നാൽ തനിക്ക് അതിനു കഴിയില്ല എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്നാണ് കാവ്യ പറഞ്ഞത്.

വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിർപ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ ഞാൻ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവർ ഭംഗിയായി നടത്തി. അത് സക്സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ(മുൻ വിവാഹത്തെകുറിച്ചാണ് കാവ്യാ പറഞ്ഞത്)

അഭിമുഖത്തിനിടയിൽ ചോദ്യകർത്താവ് മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചും കാവ്യയോട് ചോദിക്കുന്നുണ്ട്. എന്നാൽ ആ ചോദ്യത്തിന് ക്ഷോഭത്തോടെയാണ് കാവ്യ പ്രതികരിച്ചതെന്നും അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. “എല്ലാത്തിനും ഞാൻ ആണോ കാരണം”, എന്നാണത്രെ കാവ്യാ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകൾ തന്നെ ബാധിക്കില്ലെന്നും കാവ്യ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments