മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാർത്തകളും ആരാധകർക്ക് ആഘോഷമാണ്. മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഇരുവരും.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ ആക്ടീവായത്. ഇപ്പോളിതാ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ചർച്ചയാവുന്നത്.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഞാന്‍ അര്‍ഹിച്ചതിലും അധികം സിനിമ തനിക്ക് നല്‍കിയിട്ടുണ്ട് എന്ന് കാവ്യ മാധവന്‍. ‘ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല.
നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയുമായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍’ എന്നാണ് കാവ്യ പറഞ്ഞത്.

‘ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ്. സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല. ഒരുപാടുപേര്‍ സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു.
അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമല്ലേ. സിനിമയില്‍ വന്നു എന്ന് മാത്രമല്ല, ഇത്രയും കാലം നില്‍ക്കാന്‍ സാധിച്ചു, ഒരുപാടു പേരുടെ ഇഷ്ടവും അനുഗ്രഹവുമൊക്കെ നേടാന്‍ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമാണ്’- എന്നാണ് കാവ്യ അന്ന് പറഞ്ഞത്.