Sunday, January 26, 2025
spot_imgspot_img
HomeCinemaCelebrity Newsതെലുങ്കർക്കെതിരായ പരാമർശത്തിൽ വിവാദവും പ്രതിഷേധവും: ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി...

തെലുങ്കർക്കെതിരായ പരാമർശത്തിൽ വിവാദവും പ്രതിഷേധവും: ഫോണ്‍ സ്വിച്ച് ഓഫ്, വീട് പൂട്ടി ഒളിവില്‍ പോയി നടി കസ്തൂരി

ഹൈദരാബാദ്: നടി കസ്തൂരി ശങ്കര്‍ ഒളിവില്‍ പോയി. തെലുങ്കര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായതോടെയാണിത്.

നടിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഹിന്ദു മക്കള്‍ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

അതേസമയം ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പൊലീസ് നടിക്കെതിരെ കേസ് എടുത്തത്.

അമരന്‍ എന്ന സിനിമയില്‍ മേജര്‍ മുകുന്ദ് ത്യാഗരാജന്‍ ബ്രാഹ്‌മണ സമുദായത്തില്‍ പെട്ട ആളെന്ന് കാണിച്ചില്ലെന്ന് ഈ യോഗത്തില്‍ കസ്തൂരി നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

ചോദ്യം ചെയ്യാന്‍ പൊലീസ് സമന്‍സുമായി എത്തിയപ്പോഴാണ് കസ്തൂരി വീട് പൂട്ടി ഒളിവില്‍ പോയ വിവരം പൊലീസ് അറിയുന്നത്. നടിക്കായി തിരച്ചില്‍ നടക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments