Saturday, December 7, 2024
spot_imgspot_imgspot_img
HomeCinemaCelebrity Newsട്രെയിനിൽ നാല് ദിവസം, ട്രെയിനിലെ വൃത്തികെട്ട കക്കൂസ് വരെ കഴുകി… തന്നെകൊണ്ട് മാറ്റാൻ പറ്റുന്നത് മാറ്റി...

ട്രെയിനിൽ നാല് ദിവസം, ട്രെയിനിലെ വൃത്തികെട്ട കക്കൂസ് വരെ കഴുകി… തന്നെകൊണ്ട് മാറ്റാൻ പറ്റുന്നത് മാറ്റി എന്ന് കാർത്തിക് സൂര്യ; മാറ്റം അത് നമ്മളില്‍ നിന്ന് തന്നെയാവട്ടെ, നീയാണ് റിയല്‍ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് സോഷ്യൽ മീഡിയ

യൂട്യൂബ് വ്‌ളോഗുകളിലൂടെയും ടെലിവിഷന്‍ ഷോ അവതാരകനായും എല്ലാം പ്രേക്ഷകര്‍ക്ക് പരിചിതനായ താരമാണ് കാര്‍ത്തിക് സൂര്യ. കാര്‍ത്തിക് സൂര്യയുടെ ഇപ്പോഴത്തെ വീഡിയോകള്‍ക്കെല്ലാം വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.

കാര്‍ത്തി സൂര്യയുടെ പുതിയ വീഡിയോ ഇന്ത്യന്‍ റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണൗവിന് വേണ്ടിയുള്ളതാണ്! ഇന്ത്യയിലെ ഏറ്റവും ദാര്‍ഘ്യമേറിയ റെയില്‍വെ യാത്ര നടത്തുന്നു എന്ന് പറഞ്ഞ് ആഴ്ചകള്‍ക്ക് മുന്‍പ് കാര്‍ത്തിക് സൂര്യ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കെടിഎടിആര്‍ എന്ന ആ വീഡിയോ സീരീസില്‍ നാല് ദിവസം നീണ്ട യാത്രയെ കുറിച്ചും, അതിലെ അനുഭവങ്ങളെ കുറിച്ചും ഓരോ ദിവസവും കാര്‍ത്തിക് സൂര്യ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ എന്നതിനപ്പുറം, ഏറ്റവും മോശം ട്രെയിന്‍ എന്ന ഖ്യാതിയും കന്യാകുമാരി ദിബ്രുഗ്ര വിവേക് എക്‌സ്പ്രസ് ട്രെയിനിനുണ്ട്.

ട്രെയിനിന്റെ സമയക്രമം പാലിക്കാത്തതും, വൃത്തിഹീനമായ സാഹചര്യങ്ങളും, വൃത്തികെട്ട ബാത്ത്റൂം, മോശം ഭക്ഷണവും, എസി കംപാര്‍ട്ട്മെന്‍റില്‍ അടക്കം മറ്റുള്ളവരുടെ തള്ളിക്കയറ്റവും തിരക്കും അങ്ങനെ എല്ലാത്തിലും നെഗറ്റീവ് അഭിപ്രായവും വിമര്‍ശനവുമാണ് ഈ ട്രെയിനിന്.

എന്നാൽ അതെല്ലാം നേരിട്ട് അനുഭവിച്ചും, തനിക്ക് നേരെയാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ശരിയാക്കിയും നടത്തിയ കാർത്തിക്കിന്റെ യാത്രയെ കുറിച്ചാണ് വ്‌ളോഗ്.

നമ്മുക്ക് സ്‌ളീപ്പര്‍ കോച്ചിലേക്ക് തിക്കിത്തിരക്കി വരുന്ന ആളുകളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കാര്‍ത്തികിന് സാധിച്ചില്ല. അതേ സമയം എസി കംപാര്‍ട്ട്മെന്‍റിലെെ കടന്നുകടറ്റം, ട്രെയിനില്‍ കണ്ട ഒരു ഹെല്‍പ് ലൈനിലൂടെ വിളിച്ച് അധികൃതരുമായി സംസാരിച്ച് തടയാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു.

കൂടാതെ മോശം ഭക്ഷണം കൊണ്ടു വന്നപ്പോള്‍, തന്‍റെ കംപാര്‍ട്‌മെന്റിലുള്ളവര്‍ക്ക്, തൊട്ടടുത്ത സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും ഐആര്‍സിടിസിയുടെ ഓണ്‍ലൈന്‍ ഫുഡ് ബുക്കിങിലൂടെ നല്ല ഭക്ഷണം എത്തിച്ചുകൊടുത്തു. എന്നാൽ എടുത്ത് പറയേണ്ടത് എന്തെന്നാൽ, ട്രെയിന്‍ വൃത്തിയാക്കാന്‍ കാണിച്ച കാര്‍ത്തിക് സൂര്യയുടെ മനസ്സാണ്.

തന്‍റെ എസി കംബാര്‍ട്‌മെന്റ് ഏറ്റവും വൃത്തിയുള്ളതാക്കി മാറ്റാന്‍ കാര്‍ത്തിക് സൂര്യ അങ്ങേയറ്റം വൃത്തികേടായി കിടന്ന വാഷ് റൂമും ബാത്രൂമും അടക്കം കഴുകി. ശെരിക്കും മാറ്റത്തിന് വേണ്ടി മറ്റുള്ളവരെ കാത്തു നില്‍ക്കാതെ, സ്വയം മാറി, അത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കുന്ന കാര്‍ത്തിക് സൂര്യ തന്നെയാണ് റിയല്‍ ഇന്‍ഫ്‌ളുവന്‍സര്‍ സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments