ബംഗലൂരു: കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്‌സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്. ഹെയര്‍ ഡ്രേയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പാഴ്‌സല്‍ പൊട്ടിത്തെറിച്ച് ബാഗേല്‍പ്പെട്ട് സ്വദേശിനിയുടെ രണ്ട് കൈപ്പത്തിയും അറ്റുപോയിരുന്നു. ഈ മാസം 15 നായിരുന്നു സംഭവം.karnataka hair dryer explosion
അതേസമയം സംഭവം അയല്‍വാസിയെ കൊലപ്പെടുത്താൻ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയാണെന്ന് പൊലീസ് കണ്ടെത്തി. കൊപ്പാള്‍ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇല്‍ക്കല്‍ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,
ഒരു വർഷം മുമ്ബാണ് ഭർത്താവ് മരിച്ച രാജേശ്വരി സിദ്ദപ്പയുമായി അടുപ്പത്തിലായത്. അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയല്‍വാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കിയിരുന്നു. ഇതോടെ ശശികലയെ കൊലപ്പെടുത്താൻ സിദ്ദപ്പ ആസൂത്രണം നടത്തിയത്. ഹെയർ ഡ്രയറിനുള്ളില്‍ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തില്‍ പാഴ്സല്‍ അയച്ചു.
എന്നാല്‍ ശശികല സ്ഥലത്തില്ലാത്തതിനാല്‍ രാജേശ്വരി പാഴ്സല്‍ കൈപ്പറ്റിയത്. ശശികലയുടെ നിർദ്ദേശ പ്രകാരം രാജേശ്വരി പാഴ്സല്‍ തുറക്കുകയും. പിന്നാലെ ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതും. തുടർന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് സിദ്ദപ്പയാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നത്. ഒളിവില്‍ പോയ സിദ്ദപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.