Tuesday, March 18, 2025
spot_imgspot_img
HomeCinemaCelebrity Newsകന്നട നടി ശോഭിത ശിവണ്ണ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ

കന്നട നടി ശോഭിത ശിവണ്ണ ഹൈദരാബാദിലെ വസതിയിൽ മരിച്ച നിലയിൽ

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹാസൻ സ്വദേശിനിയാണ്.kannada actress shobitha shivanna found dead

കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ശോഭിത മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീ‍ഡിയയയില്‍ സ്റ്റോറിയി‌ട്ടിരുന്നു. കർണാടക രാജ്യോത്സവത്തിന് ആശംസകള്‍ അറിയിച്ച്‌ കൊണ്ടാണ് അവസാന സ്റ്റോറി പങ്കുവെച്ചത്.

വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വർഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

[ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056]

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments