Friday, April 25, 2025
spot_imgspot_img
HomeNewsയൂത്ത്ഫ്രണ്ട് (എം) സംസ്ഥാന തെരഞ്ഞെടുപ്പിൽ ഔദേൃാഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ ഇറക്കി കളിക്കാൻ പിസി ജോർജിന്റെ ചാരൻ...

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന തെരഞ്ഞെടുപ്പിൽ ഔദേൃാഗിക സ്ഥാനാർത്ഥിക്കെതിരെ വിമതനെ ഇറക്കി കളിക്കാൻ പിസി ജോർജിന്റെ ചാരൻ : കഴിഞ്ഞ ദിവസം പൂഞ്ഞാർ എംഎൽഎ കുളത്തുങ്കലിനെതിരെ കാഞ്ഞിരപ്പള്ളി എംഎൽഎ ജയരാജിനെ ഒളിയമ്പിറക്കിച്ചതിന്റെ തുടർച്ച ; ആഘോഷമാക്കി ജോർജിന്റെ സോഷ്യൽ മീഡിയ പോരാളികൾ

അങ്കമാലി: കേരള കോൺഗ്രസിലേക്ക് തന്റെ ചാരനെ നിയോഗിച്ചിട്ടുണ്ടെന്ന് പിസി ജോർജ് പരസ്യമായി സമ്മതിച്ചതിന് പിന്നാലെ ചാരന്റെ പ്രവർത്തനത്തിന്റെ ഫലവും കണ്ടുതുടങ്ങി. ഏറ്റവും ഒടുവിലായി അങ്കമാലിയിൽ നടക്കുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന ഇലക്ഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ സിറിയക് ചാഴിക്കാടനെതിരെ കോട്ടയത്ത് നിന്ന് തന്നെ സ്ഥാനാർത്ഥി ഇറക്കി ചാരൻ പണി തുടങ്ങി.

ഫോട്ടോ എടുക്കുവാൻ മാത്രമായി പാർട്ടി ഓഫീസിൽ വന്നിരുന്ന വ്യക്തിയെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ആക്കുവാനാണ് ചാരന്റെ നീക്കം. ഇയാളെ സിറിയക് ചാഴികാടൻ പാർട്ടി പരിപാടികളുടെ ഫോട്ടോയെടുക്കാനായി കൊണ്ടുവന്നതാണ്. ഫോട്ടോയെടുക്കലാണ് പാർട്ടി പ്രവർത്തനം!. ഇയാളാണ് ചാരനെ മാണിഗ്രൂപ്പിലെത്തിച്ചത്.പ്രതൃപകാരമായി ഇയാളെ യൂത്ത്ഫ്രണ്ട് നേതൃത്വത്തിൽ അവരോധിക്കലാണ് ചാരന്റെ പുതിയ ദൗതൃം.അതിനായി പാർട്ടിയിലെ പല നേതാക്കന്മാരെയും ചാരൻ വശത്താക്കിയിരിക്കുകയാണ്.

ഫോട്ടോ എടുക്കാൻ വരുമ്പോൾ പുറത്തുള്ള സ്റ്റുഡിയോയിൽ ഉള്ളധിലകം പണം വാങ്ങുകയും പിന്നീട് പാർട്ടിയിൽ സ്ഥാനവും നൽകേണ്ടി വരുന്നത് പരിതാപകരമാണെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. എന്നാൽ തന്റെ നോമിനിക്ക് സ്ഥാനം നൽകിയില്ലെങ്കിൽ തന്റെ ഉപജാപകസംഘത്തെ
ഇറക്കി പാർട്ടിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഇയാളുടെ രഹസൃ നീക്കം.കൂടാതെ താൻ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച മന്ത്രവാദി ഇപ്പോഴും തന്റെ ആജ്ഞാനുവർത്തിയായി കൂടെയുള്ളതിനാൽ ആഭിചാരം ചെയ്യിക്കുമെന്നുമാണ് ചാരന്റെ ഭീഷണി. ഈ ഭീഷണിയുടെ പുറത്താണ് പാർട്ടി പല നേതാക്കന്മാരും കീഴടങ്ങി നിൽക്കുന്നത്. ചാരൻ വലതുകാൽ വന്നു കേറിയത്‌ മുതൽ തുടങ്ങിയതാണ് പാർട്ടി നേതാക്കൾക്കും കുടുബാംഗങ്ങൾക്കും വരെ രോഗപീഡകളുടെ അനർത്ഥങ്ങളെന്ന് പാർട്ടി പ്രവർത്തകർ അടക്കം പറഞ്ഞു തുടങ്ങി.

അതെവിടം വരെയെത്തുമെന്ന ഭീതിയിലാണ് പാർട്ടി പ്രവർത്തകർ.
ചീഫ് വിപ്പ് ജയരാജിനെയാണ് ചാരൻ ഇപ്പോൾ വട്ടം പിടികൂടിയിരിക്കുന്നത്.സമുദായത്തിന്റെ പേരും പറഞ്ഞ് ജയരാജിന്റെ വിശ്വസ്തൻ ചമഞ്ഞ് പേഴ്സണൽ സ്റ്റാഫിൽ കയറാനാണ്ശ്രമം.കൂട്ടുകൂടി നശിപ്പിക്കുകയെന്ന തന്ത്രമായിരിക്കും ജയരാജിനെതിരെ പ്രയോഗിക്കുന്നത്. പിസി ജോർജിന്റെ പഴയ പേഴ്സണൽ സ്റ്റാഫായ ചാരൻ, പിസി ജോർജിനു വേണ്ടി പൂഞ്ഞാർ എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെയും പ്രവർത്തനം തുടങ്ങി. സെബാസ്റ്റ്യൻ കുളത്തിങ്കലിനെയും ജയരാജിനെയും തമ്മിലടിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പ്രയോഗിച്ചു വരുന്നത്.

ജയരാജിന്റെ സ്റ്റാഫുകളോട് കുളത്തുങ്കലിനെതിരെ നെഗറ്റീവ് കമന്റുകൾ ഇട്ട് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുവാനാണ് ചാരൻ രഹസൃകരു നീക്കങ്ങളാരംഭിച്ചത്. 17 വർഷമായി എംഎൽഎ ആയിരുന്ന ജയരാജിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ വെറും രണ്ടുവർഷം കൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിൽ കൊണ്ടുവന്നത് ജയരാജിനും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അടുത്ത തവണ ജയരാജ് മാറി പകരം കുളത്തുങ്കൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കണമെന്ന് പാർട്ടിക്കുള്ളിലെ ചില കോണുകളിൽ നിന്ന് അഭിപ്രായവും ഉണ്ടാകുന്നുണ്ട്.
പൂഞ്ഞാറിൽ ഇനി രക്ഷയില്ലാത്തതുകൊണ്ട് കാഞ്ഞിരപ്പള്ളിയിലേക്ക് മാറാനാണ് ജോർജിന്റെ നീക്കം.ഇതിനുവേണ്ടി ജോർജിന്റെ ബുദ്ധി ഉപയോഗിച്ച് ജയരാജിനെയും കുളത്തുങ്കലിനെയും തെറ്റിക്കാനുള്ള നീക്കങ്ങളാണ് തുടങ്ങി വച്ചത്.

കാഞ്ഞിരപ്പള്ളിയിലെ ഒരു ഹൈമാസ്റ്റ് ലൈറ്റിന്റെ പേരിലാണ് സ്വന്തം പാർട്ടിക്കാരാനായ പൂഞ്ഞാർ എംഎൽഎക്കെതിരെ ജയരാജ് നേരിട്ട് രംഗത്തുവന്നത്. ഇത് തന്റെ തന്ത്രമാണെന്നാണ് ചാരൻ വിശേഷിപ്പിക്കുന്നത്.
കാഞ്ഞിരപ്പള്ളി മേരി ക്വിൻസ് ഹോസ്പിറ്റലിന്റെ മുൻവശത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതും ആയി ബന്ധപ്പെട്ട്, ആശുപത്രി പൂഞ്ഞാർ മണ്ഡലത്തിൽ ആണെങ്കിലും തൊട്ടു അപ്പുറത്തുള്ള തന്റെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ലൈറ്റ് സ്ഥാപിച്ച് പൂഞ്ഞാർ മണ്ഡലത്തിലെ ആശുപത്രിയിലേക്ക് വെളിച്ചം നൽകാമെന്നാണ് ജയരാജ് പരിഹസിച്ചത്.

ഇതുവഴി പൂഞ്ഞാർ മണ്ഡലത്തിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് പോലും സ്ഥാപിക്കുന്നതിൽ കുളത്തുങ്കൽ എംഎൽഎ പരാജയമാണെന്ന് വരുത്തിതീർക്കാൻ ആയിരുന്നു ജയരാജിന്റെ ശ്രമമെന്നാണ് ആരോപണം.ഈ വീഡിയോ ജയരാജന്റെ സ്റ്റാഫുകൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു.

പിന്നീട് ചാരന്റെ നിർദ്ദേശപ്രകാരം ജോർജിന്റെ അനുചരന്മാർ വിഷയം ഏറ്റെടുത്ത് സൈബറിടങ്ങളിൽ കത്തിക്കുകയായിരുന്നു. ഇതിനെതിരെ കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് തന്നെ അമർഷമുണ്ട്. അവർ പാർട്ടി നേതൃത്വത്തിന് പരാതി നൽകുവാനാണ് തീരുമാനമെന്നറിയുന്നു.
ഹൈമാസ്റ്റ് ലൈറ്റ് വിഷയത്തിൽ ജയരാജ് നടത്തിയ വിവാദ വീഡിയോ ഇവിടെ കാണാം.
വീഡിയോ കടപ്പാട് : കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments